നേഹ ധൂപിയ
ഇന്ത്യൻ ചലച്ചിത്രനടിയും, മോഡലും, 2002-ലെ ഫെമിന മിസ് ഇന്ത്യ ജേതാവുമാണ് നേഹ ധൂപിയ . (ഹിന്ദി: नेहा धूपिया, ജനനം ഓഗസ്റ്റ് 27, 1980) ജീവിതരേഖഇന്ത്യൻ നേവി കമാൻഡറായിരുന്ന പ്രദീപ് സിംഗ് ധൂപിയയുടെയും, മൻപിന്ദറിൻറെയും(അമ്മ) മകളായി കൊച്ചിയിൽ ജനിച്ചു. നേഹയുടെ സഹോദരൻറെ പേര് ഹർദീപ് എന്നാണ്. നേവൽ പബ്ലിക് സ്കൂളിൽ പഠനമാരംഭിച്ച നേഹ ന്യൂ ഡൽഹിയിലെ ധൌല ക്വാനിലുള്ള ആർമ്മി പബ്ലിക് സ്കൂളിലും പഠിച്ചിട്ടുണ്ട്. ജീസസ് ആൻഡ് മേരി കോളേജ് ന്യൂഡെൽഹിയിൽ നിന്ന് ബിരുദം നേടിയ നേഹ തൻറെ കലാജീവിതം ആരംഭിക്കുന്നത് രാജധാനി എന്ന ടെലി സീരിയലിലൂടെയാണ് അന്ന് നേഹയ്ക്ക് 19 വയസ്സായിരുന്നു പ്രായം. 2002ലെ മിസ്സ് ഇന്ത്യ യൂണിവേഴ്സ് കിരീടം അണിഞ്ഞ നേഹ ധൂപിയ 2002ലെ തന്നെ മിസ്സ് യൂണിവേഴ്സ് മത്സരത്തിലെ അവസാന പത്ത് മത്സരാർത്ഥികളിൽ ഒരാളായിരുന്നു. നേഹയുടെ ആദ്യ ഹിന്ദി ചലച്ചിത്രം 2003ൽ പുറത്തിറങ്ങിയ കയാമത് ആണ്. പിന്നീട് പുറത്തിറങ്ങിയ ജൂലി, ശീഷ, ക്യാ കൂൾ ഹെ ഹം, ഷൂട്ട് ഔട്ട് ലോഖണ്ട്‌വാല, ദസ് കഹാനിയാം എന്നി ചിത്രങ്ങൾ നേഹ ധൂപിയയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്. അഭിനയിച്ച സിനിമകൾ
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia