നെഹ്റുകപ്പ് ഫുട്ബോൾ 2012
15-ാം നെഹ്രുകപ്പ് ഫുട്ബോൾ, 2012 ആഗസ്ത് 22ന് ന്യൂഡൽഹി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ അരങ്ങേറി. ഉദ്ഘാടനമത്സരത്തിൽ, നിലവിലെ ജേതാക്കളായ ഇന്ത്യ, സിറിയയെ തോൽപ്പിച്ചു. സപ്തംബർ രണ്ടിന് നടന്ന ഫൈനലിൽ കാമറൂണിനെ തോൽപ്പിച്ച് ഇന്ത്യ ഹാട്രിക്ക് കിരീടം നേടി. സുനിൽ ഛേത്രി ടൂർണമെന്റിലെ താരവും റഹീം നബി ഫൈനലിലെ താരവുമായി.[1] അഞ്ച് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. കാമറൂൺ, നേപ്പാൾ, മാലി ദ്വീപ് എന്നിവയാണ് മറ്റു ടീമുകൾ. കഴിഞ്ഞ രണ്ടുതവണയായി ഇന്ത്യയാണ് ചാമ്പ്യന്മാർ. 2009-ൽ സിറിയയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കിരീടം നേടി. 2007-ൽ ഇതേ എതിരാളികളെ 1-0ന് തോല്പിച്ചു.[2] പങ്കെടുത്ത രാജ്യങ്ങൾ
ഫിഫ റാങ്കിങ്ങ്നെഹ്റുകപ്പ് ഫുട്ബോൾ 2012ൽ പങ്കെടുത്ത രാജ്യങ്ങളുടെ ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ കാമറൂൺ ആണ് മുമ്പിൽ.അവസാനം ഇന്ത്യയുമാണ്
പ്രാഥമിക ഘട്ടം
മത്സരങ്ങൾ
ഫൈനൽ
ഗോൾ വേട്ടക്കാർ
അവലംബം
|
Portal di Ensiklopedia Dunia