നെറ്റ് ന്യൂട്രാലിറ്റി![]() ഇന്റർനെറ്റ് സേവനദാതാക്കൾ ഇന്റർനെറ്റിലെ എല്ലാ ഡാറ്റയും തുല്യമായി കൈകാര്യം ചെയ്യുന്ന തത്ത്വമാണ് നെറ്റ് ന്യൂട്രാലിറ്റി. ഉപയോക്താവ്, ഉള്ളടക്കം, വെബ്സൈറ്റ്, പ്ലാറ്റ്ഫോം, ആപ്ലിക്കേഷൻ, ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളുടെ തരം അല്ലെങ്കിൽ ആശയവിനിമയ രീതി എന്നിവ വഴി വ്യത്യസ്തങ്ങളായ നിരക്കുകളോ വിവേചനാധികാരങ്ങളോ ഒന്നും തന്നെ ഇന്റർനെറ്റ് സേവനദാതാക്കൾ നടപ്പിലാക്കുന്നില്ല. [4] ഉദാഹരണത്തിന്, ഈ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ, ഇൻറർനെറ്റ് സേവനദാതാക്കൾക്ക് നിർദ്ദിഷ്ട വെബ്സൈറ്റുകളോ ഓൺലൈൻ ഉള്ളടക്കങ്ങളോ മാത്രം തടയാനോ, വേഗത കുറയ്ക്കാനോ, പണം സ്വീകരിക്കാനോ കഴിയില്ല. ഇത് ഗവൺമെൻറ് മാൻഡേറ്റ് വഴി ചിലപ്പോൾ നടപ്പിലാക്കും. ഈ നിയന്ത്രണങ്ങൾ "പൊതുവായ കാരിയർ" നിയന്ത്രണങ്ങൾ എന്ന് വിളിക്കാം.[5] ഇന്റർനെറ്റ് സേവന ദാതാക്കൾ തങ്ങളുടെ ഉപഭോക്താവിന്റെ സേവനങ്ങളെ സ്വാധീനിക്കുന്ന എല്ലാ കഴിവുകളും തടയുന്നില്ല. അന്തിമ ഉപയോക്താവിൽ ഓപ്റ്റ് ഇൻ / ഓപ്റ്റ് ഔട്ട് സേവനങ്ങൾ നിലവിലുണ്ട്, കൂടാതെ പ്രായപൂർത്തിയാകാത്തവർക്ക് സെൻസിറ്റീവ് മെറ്റീരിയൽ ഫിൽട്ടറേഷനായി ഒരു പ്രാദേശിക അടിസ്ഥാനത്തിൽ ഫിൽട്ടറിംഗ് നടത്താം.[6] ദുരുപയോഗം തടയാനായി മാത്രമേ നിഷ്പക്ഷതയുടെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുള്ളൂ. 2003 ൽ കൊളംബിയ സർവ്വകലാശാലയിലെ മീഡിയ നിയമ പ്രൊഫസറായി ടിം വു ആണ് ഈ പദം ഉപയോഗിക്കാനാരംഭിച്ചത്. അന്ന് നിലനിന്നിരുന്ന പൊതു കാരിയർ എന്ന സങ്കല്പത്തിന്റെ ഭാഗമായാണ് ഇത് ഉരുത്തിരിഞ്ഞുവന്നത്. ഈ സങ്കല്പം ടെലഫോൺ സിസ്റ്റങ്ങളിലാണ് ഉപയോഗിച്ചിരുന്നത്.[7][8][9][10] ഇന്റർനെറ്റ് അസമത്വത്തിന്റെ പ്രചാരമുള്ള ഉദാഹരണം ഫോർജ് ചെയ്ത പാക്കറ്റുകൾ ഉപയോഗിച്ച് പിയർ ടു പിയർ ഫയൽ പങ്കുവയ്ക്കലിനെ രഹസ്യമായി പതുക്കെയാക്കുന്ന കോംകാസ്റ്റിന്റെ നടപടിയാണ്. ഫെഡറൽ കമ്യൂണിക്കേഷൻ കമ്മീഷൻ ആവശ്യപ്പെടുന്നതുവരെ ബിറ്റ്ടൊരന്റ് പോലുള്ള പ്രോട്ടോകോളുകളെ കോംകാസ്റ്റ് തടയുകയില്ലായിരുന്നു. വോൺജ് എന്ന സർവ്വീസിനെ തടഞ്ഞ മാഡിസൺ റിവർ കമ്യൂണിക്കേഷൻസ് കമ്പനിക്ക് എഫ്സിസി 15,000 യുഎസ് ഡോളർ പിഴ ഇടുകയുണ്ടായി. അവരുടെ സ്വന്തം സേവനത്തോടാണ് വോൺജ് മത്സരിച്ചിരുന്നത്. ഇതും ഇന്റർനെറ്റ് അസമത്വത്തിന്റെ ഉദാഹരണമായി വിവരിക്കാറുണ്ട്. എടിആന്റ്ടി തങ്ങളുടെ പുതിയ പങ്കുവയ്ക്കുന്ന ഡാറ്റ പ്ലാൻ സ്വീകരിച്ച ഉപഭോക്താക്കൾക്ക് ഫേസ്ടൈം തടയുകയുണ്ടായി. 2017 ജൂലൈമാസത്തിൽ വെറൈസൺ വയർലെസ് നെറ്റ്ഫ്ലിക്സിലെയും യൂട്യൂബിലെയും വീഡിയോ പതുക്കെയാക്കുന്നതിന് പഴികേൾക്കുകയുണ്ടായി. തങ്ങൾ നെറ്റ്വർക്ക് പരിശോധന നടത്തുകയായിരുന്നു എന്നതായിരുന്നു അവരുടെ അവകാശവാദം. നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങൾ ഇത്തരത്തിലുളഅള നെറ്റ്വർക്ക് പരിശോധന അനുവദിക്കുന്നുണ്ട് എന്ന് അവർ വ്യക്തമാക്കി.
References
|
Portal di Ensiklopedia Dunia