നെക്രാജെ
നെക്രാജെ കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്.[2] അതിരുകൾഉബ്രംഗള ഈ ഗ്രാമത്തിന്റെ വടക്കാണ്. കിഴക്ക് കാറഡുക്ക ഗ്രാമാതിർത്തിയാണ്. ജനസംഖ്യ2001—ലെ കണക്കുപ്രകാരം[update] India census, നെക്രാജെയിൽ10,806 ജനങ്ങളുണ്ട്. അതിൽ 5,348 പുരുഷന്മാരും 5,458 സ്ത്രീകളുമാണ്.[2] ഭാഷമറ്റു വടക്കൻ ഗ്രാമങ്ങളെപ്പോലെ നെക്രാജെയിലും മലയാളം, കന്നഡ എന്നീ ഭാഷകളാണ് പ്രധാന ഔദ്യോഗികഭാഷകൾ. തുളു, മറാത്തി എന്നീ ഭാഷകളും സംസാരിച്ചുവരുന്നു. ഗതാഗതംസ്റ്റേറ്റ് ഹൈവേ 31 നെക്രാജെയുടെ പടിഞ്ഞാറു ഭാഗത്തുകൂടി കടന്നുപോകുന്നു. വടക്കോട്ട് ബദിയഡുക്ക, പുത്തൂർ, കുമ്പള എന്നീ സ്ഥലങ്ങളിലേയ്ക്കു പോകാൻ കഴിയും. ഈ റോഡിലൂടെ തെക്കോട്ടു പോയാൽ നെല്ലിക്കട്ടെ, എഡനീർ, ചെർക്കള വഴി കാസറഗോഡിനൊ മുള്ളേരിയയ്ക്കോ പോകാം. നെക്രാജെയുടെ വടക്കുഭാഗത്ത് കൂടി ബദിയഡുക്ക മുല്ലേരിയ റോഡ് കടന്നുപോകുന്നു. നെക്രാജെയിലെ പ്രധാന റോഡാണ് പൈക്ക-കാറഡുക്ക-മുള്ളേരിയ റോഡ്. നാരമ്പാടി-മാർപ്പനഡുക്ക റോഡ് മറ്റൊരു പ്രധാന റോഡ് ആകുന്നു. ചെന്നഡുക്ക റോഡ്, പൊട്ടിപ്പലം റോഡ്, ചെറൂണി റോഡ് എന്നിവ അപ്രധാന റോഡുകൾ ആണ്. പ്രധാന സ്ഥലങ്ങൾ
മതസ്ഥാപനങ്ങൾതായൽ നെക്രാജെ ഖിളർ ജുമാ മസ്ജിദ്, സഹാദുൽ ഹുദാ മദ്രസ, ചിസ്തിയ ജുമ മസ്ജിത് അർളഡുക്കത്തുണ്ട്. സെന്റ് ജോൺ ഡി ബ്രിറ്റോ ചർച്ച് നാരമ്പാഡിയിലാണ്. നാരമ്പാടിയിലും പിലാംകട്ടയിലും ജുമ മസ്ജിദ് ഉണ്ട്. Thayal Nekraje Juma Masjid Map https://goo.gl/maps/Q4dheMtdSrE2 അവലംബം
|
Portal di Ensiklopedia Dunia