നൂറിസ്ഥാൻ
അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യയാണ് നൂറിസ്ഥാൻ. ഹിന്ദുക്കുഷ് താഴ്‌വരകളുടെ ഭാഗമായി തെക്കുവശത്ത് കിടക്കുന്ന ഈ പ്രദേശം അറിയപ്പെട്ടിരുന്നത് കാഫിറിസ്ഥാൻ (അവിശ്വാസികളുടെ നാട്) എന്നായിരുന്നു. 1896 ഇൽ തദ്ദേശവാസികൾ ബലമായി ഇസ്ലാമിലേക്ക് മതം മാറ്റപ്പെട്ടതിനു ശേഷം ഈ പ്രദേശം നൂറിസ്ഥാൻ (വെളിച്ചത്തിന്റെ നാട്) എന്നറിയപ്പെടുന്നു. ഇവിടത്തെ നിവാസികളെ നൂറിസ്ഥാനികൾ എന്നും അറിയപ്പെടുന്നു. 2001 നു മുമ്പു വരെ ഈ പ്രദേശത്തിൽ മുജാഹിദീൻ തീവ്രവാദികളുടെ സ്വാധീനം ഉണ്ടായിരുന്നതിനാൽ ഈ പ്രദേശത്തിന്റെ തലസ്ഥാനം ലാഖമാൻ പ്രവിശ്യയിലായിരുന്നു. ഇന്ന് ഈ പ്രവിശ്യയുടെ ഭരണസിരാകേന്ദ്രം പാറുൺ ആണ്. ഈ പ്രദേശത്തെ സാധാരണക്കാരുടെ ഉപജീവനമാർഗ്ഗം കൃഷി, കാലിവളർത്തൽ, കൂലിപ്പണി എന്നിവയാണ്. ഹിന്ദുക്കുഷ് താഴ്‌വരയുടെ തെക്കൻ ചെരിവുകളിൽ കിടക്കുന്ന ഈ പ്രദേശത്തിലൂടെ അലിൻഗർ, പെച്ച്, ലാൻഡായി സിൻ, കുനാർ എന്നീ നദികൾ ഒഴുകുന്നു. പ്രവിശ്യയുടെ വടക്കു വശത്ത് ബദാഖ്‌ശാൻ പ്രവിശ്യയും പടിഞ്ഞാറ് പാഞ്ച്‌ശിർ പ്രവിശ്യയും തെക്കുവശത്ത് ലാഖമാൻ, കുനാർ എന്നീ പ്രവിശ്യകളും സ്ഥിതിചെയ്യുന്നു. നൂറിസ്ഥാന്റെ കിഴക്കു വശം പാകിസ്താനാണ്. ചരിത്രം![]() ബി.സി.ഇ. നാലും മൂന്നും നൂറ്റാണ്ടുകളിൽ ഇന്നത്തെ നൂറിസ്താൻ, ഗ്രീക്ക് സത്രപിയായിരുന്ന പാരോപമിസഡേയുടെ ഭാഗമായിരുന്നു. കാംബോജർ എന്നറിയപ്പെടുന്ന ഒരു ഇന്തോ-ആര്യൻ പാരമ്പര്യമുള്ള ജനവിഭാഗമാണ് അന്നിവിടെ വസിച്ചിരുന്നത്. കാംബോജവും കപിസയും ഒന്നാണെന്നാണ് ചില പണ്ഡിതർ പറയുന്നത്. [2] 1890 വരെ ഈ പ്രദേശം കാഫിറിസ്ഥാൻ എന്നായിരുന്നു മറ്റുള്ളവർക്കിടയിൽ അറിയപ്പെട്ടിരുന്നത്. പേർഷ്യൻ ഭാഷയിൽ കാഫിറിസ്ഥാൻ എന്ന വാക്കിന്റെ അർത്ഥം അവിശ്വാസികളുടെ നാട് എന്നാണ്. ബഹുദൈവ വിശ്വാസികളും വിഗ്രഹാരാധന നടത്തുകയും ചെയ്തിരുന്ന ഒരു ജനതയായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇസ്ലാമിന്റെ വരവ്ഈ പ്രദേശം അമിർ അബ്‌ദുൾ റഹ്മാൻ ഖാൻ 1895 ഇൽ കീഴടക്കുകയും അതിനു ശേഷം തദ്ദേശവാസികൾ ഇസ്ലാമിലേക്ക് മതം മാറ്റപ്പെടുകയും ചെയ്തു.
ജനസംഖ്യാ വിതരണംഏതാണ്ട് 3,00,000 പേരാണ് ഇവിടെയുള്ളത്, അതിൽ 99.3 ശതമാനവും നൂറിസ്ഥാനികൾ എന്നറിയപ്പെടുന്ന വിഭാഗമാണ്. ഇവിടെ ഉപയോഗിക്കപ്പെടുന്ന ഭാഷകൾ താഴെപ്പറയുന്നവയാണ്[അവലംബം ആവശ്യമാണ്].
ജില്ലകൾബാർഗി മാടാൽ, ഡു അബ്, കാംദേഷ്, മണ്ടോൾ, നുർഗ്രാം, പാറൂൺ, വാമാ, വാൻട് വായ്‌ഗൽ എന്നിവയാണ് ഈ സംസ്ഥാനത്തിലെ ജില്ലകൾ. രാഷ്ട്രീയം2005 മുതൽ ടാമിം നൂറിസ്ഥാനി ആയിരുന്നു നൂറിസ്ഥാനി പ്രവിശ്യയുടെ ഗവർണർ. പക്ഷേ അദ്ദേഹത്തിനെ അഫ്‌ഘാനിസ്ഥാൻ പ്രസിഡന്റായ ഹമീദ് കർസായി 2008 ജൂലൈ മാസത്തിൽ പുറത്താക്കി. അതിനു ശേഷം വന്ന ഹസ്രത്ത് ദിൻ നൂർ എന്ന ഗവർണർ 2008 സെപ്തംബർ 5 നു ഒരു കാറപകടത്തിൽ മരണപ്പെട്ടു. സുരക്ഷാ പ്രശ്നങ്ങൾഅഫ്ഘാനിസ്ഥാനിൽ വംശീയമായി വേറിട്ട് നിൽക്കുന്ന ഒരേയൊരു പ്രവിശ്യ നൂറിസ്ഥാനായതിനാൽ ഇവിടെ ചില വംശീയ കലാപങ്ങൾ നടന്നിട്ടുണ്ട്. സ്ഥലവാസികൾ തമ്മിൽ ദശാബ്ദങ്ങളായി നിലനില്ക്കുന്ന തർക്കങ്ങളും ഇവിടെയുണ്ട്. എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന വിധത്തിലല്ല നൂറിസ്ഥാന്റെ ഭൂഘടന. അടിസ്ഥാന സൗകര്യങ്ങളും വേണ്ടത്രയില്ല. വിദ്യാഭ്യാസനിലവാരവും വളരെ താഴെത്തന്നെ. പാകിസ്താനുമായി ചേർന്നു കിടക്കുന്നതിനാൽ നുഴഞ്ഞു കയറ്റവും ഗവർമെന്റിനെ എതിർക്കുന്ന സംഘടനകളും ഇവിടെ സജീവമാണ്. താലിബാന്റെ, പാകിസ്താനെയും അഫ്‌ഘാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന പ്രധാന കള്ളക്കടത്ത് പാതകളിലൊന്നും ഇതിലെ കടന്നു പോകുന്നു. നുഗ്രാം ജില്ലയിലെ കാലാ ഗുഷ് എന്ന ജില്ലയിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള 'പ്രവിശ്യ പുനരുദ്ധാരണ സംഘം' പ്രവർത്തിക്കുന്നു. അവർ പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിലും നിർമ്മാണ പ്രവൃത്തികളിലും പ്രവിശ്യ/ജില്ലാതല ഭരണകൂടങ്ങളെ സഹായിക്കുന്നു. നൂറിസ്ഥാനിൽ നിന്നും പ്രവർത്തിക്കുന്ന മറ്റ് സൈനികഘടകങ്ങൾ കാലാ ഗുഷ്, നാൻഗാലം, പെച്ച്, കുനാർ നാരായി എന്നീ ജില്ലകളിലാണ്. അനുബന്ധ വിവരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia