സാരിസ്‌കി ക്യാൻസലേഷൻ പ്രോബ്ലത്തിന് നിർദ്ദേശിച്ച പരിഹാരത്തിന് നീന ഗുപ്തയ്ക്ക് 2014-ൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി യംഗ് സയന്റിസ്റ്റ് അവാർഡ് ലഭിച്ചു.[3][4][5] കൺജെക്റ്ററിലുള്ള അവരുടെ പ്രവർത്തനങ്ങൾ അവർക്ക് 2013-ൽ ടിഐഎഫ്ആർ അലുമ്‌നി അസോസിയേഷൻ നൽകുന്ന ആദ്യ സരസ്വതി കൗസിക് മെഡൽ നേടിക്കൊടുത്തു.[6] 2021-ൽ വികസ്വര രാജ്യങ്ങളിൽ നിന്നുള്ള യുവ ഗണിതശാസ്ത്രജ്ഞർക്കുള്ള അബ്ദുസലാം ഐസിടിപിയുടെ രാമാനുജൻ പുരസ്‌കാരവും അവർ നേടിയിട്ടുണ്ട്.[7]
വിദ്യാഭ്യാസം
ഗുപ്ത 2006-ൽ ബെഥൂൺ കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് 2008-ൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.[8] അതിനുശേഷം അമർത്യ കുമാർ ദത്തയുടെ മാർഗനിർദേശത്തിൽ 2011-ൽ കമ്മ്യൂട്ടേറ്റീവ് ആൾജിബ്രയിൽ പിഎച്ച്.ഡി. നേടി.[9] "സം റിസൾട്ട്സ് ഓൺ ലോറന്റ് പോളിനോമിയൽ ഫൈബ്രേഷൻസ് ആൻഡ് ക്വാസി എ*-ആൾജിബ്രാസ്" എന്നായിരുന്നു അവരുടെ പ്രബന്ധത്തിന്റെ തലക്കെട്ട്.[10]
കരിയർ
അസോസിയേറ്റ് പ്രൊഫസർ[11] സ്റ്റാറ്റിസ്റ്റിക്കൽ ആൻഡ് മാത്തമാറ്റിക്സ് യൂണിറ്റിൽ (SMU), ISI കൊൽക്കത്ത (ജൂൺ 2014 -)
ഐഎസ്‍ഐ കൊൽക്കത്തയിലെ INSPIRE ഫാക്കൽറ്റി (ഡിസം 2012 - ജൂൺ 2014)[12]
ടിഐഎഫ്ആർ മുംബൈയിലെ വിസിറ്റിംഗ് ഫെല്ലോ (മെയ് 2012 - ഡിസംബർ 2012)
ഐഎസ്ഐ കൊൽക്കത്തയിലെ വിസിറ്റിംഗ് സയന്റിസ്റ്റ് (ഫെബ്രുവരി 2012 - ഏപ്രിൽ 2012)
ISI കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി റിസർച്ച് ഫെല്ലോ (സെപ്തംബർ 2008 - ഫെബ്രുവരി 2012)
അവാർഡുകളും ബഹുമതികളും
ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് മാത്തമാറ്റിഷ്യൻസ് (ICM) 2022ൽ പ്രത്യേക ക്ഷണിതാവ്[13]
വികസ്വര രാജ്യങ്ങളിൽ നിന്നുള്ള യുവ ഗണിതശാസ്ത്രജ്ഞർക്കുള്ള DST-ICTP-IMU രാമാനുജൻ സമ്മാനം (2021)[14]
ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ അസോസിയേറ്റ്ഷിപ്പ് (2013)[21]
"സം റിസൾട്ട്സ് ഓൺ ലോറന്റ് പോളിനോമിയൽ ഫൈബ്രേഷൻസ് ആൻഡ് ക്വാസി എ*-ആൾജിബ്രാസ്" എന്ന പ്രബന്ധത്തിന് 2013 ൽ ടിഐഎഫ്ആർ അലുമ്നി അസോസിയേഷന്റെ സരസ്വതി കൌശിക് മെഡൽ[22]