നിലമ്പൂർ ആയിഷ
ഒരു മലയാള നാടക-ചലച്ചിത്ര അഭിനേത്രിയാണ് നിലമ്പൂർ ആയിഷ. മലപ്പുറം ജില്ലയിൽ നിലമ്പൂരിലെ സാധാരണ മുസ്‌ലിം കുടുംബത്തിലാണ് ആയിഷയുടെ ജനനം. 2011-ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം ഇവർക്കു ലഭിച്ചു.[1] ജീവിതരേഖ1950-കളിൽ കേരളത്തിലാരംഭിച്ച രാഷ്‌ട്രീയ നാടക പ്രസ്ഥാനത്തിലൂടെയാണ് നിലമ്പൂർ ആയിഷ അരങ്ങിലെത്തുന്നത്. ഇ.കെ. അയമുവിന്റെ ജ്ജ് നല്ല മനിസനാവാൻ നോക്ക് ആയിരുന്നു ആദ്യനാടകം. മുസ്ലിം സമുദായത്തിൽനിന്ന് ഒരു വനിത നാടകരംഗത്തേക്ക് കടന്നതിന്റെ ഭാഗമായി ഒട്ടേറെ എതിർപ്പുകൾ ഇവർക്ക് നേരിടേണ്ടിവന്നു. ഇതിനെയെല്ലാം അതിജീവിച്ച് അമ്പതിലേറെ വർഷത്തോളം ഇവർ നാടകവേദിയിൽ തുടരുന്നു. നൂറിലേറെ നാടകങ്ങളുമായി 12,000ലേറെ വേദികളിൽ ഇവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.[2] മലയാള നാടകവേദിക്ക് നല്കിയ സമഗ്രസംഭാവനകളെ മാനിച്ച് 2008-ൽ എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം നല്കി കേരള സർക്കാർ ഇവരെ ആദരിച്ചു.[3] ഇവർ ഏറെ നാൾ ഗൾഫിൽ ജോലി ചെയ്തിട്ടുണ്ട്. ജീവിതത്തിൻറെ അരങ്ങ് എന്ന പേരിൽ ആത്മ കഥ പ്രസിദ്ധീകരിക്കപ്പെട്ടു സിനിമകൾ
നാടകങ്ങൾ
പുരസ്കാരം
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia