നിംസോ-ഇന്ത്യൻ പ്രതിരോധം
ചെസ്സിലെ പ്രതിരോധപരമായ ഒരു പ്രാരംഭനീക്കമാണ് നിംസോ-ഇന്ത്യൻ പ്രതിരോധം. ഇതിലെ പ്രാഥമികനീക്കങ്ങൾ താഴെ കൊടുത്തിരിക്കുന്ന രീതിയിലാണ്. മറ്റൊരു നീക്കക്രമായ 1.c4 e6 2.Nc3 Nf6 3.d4 Bb4 എന്നതിലൂടെയും നിംസോ-ഇന്ത്യൻ പ്രതിരോധം സാധ്യമാണ്. ചെസ്സ് പ്രാരംഭനീക്കങ്ങളുടെ സർവ്വവിജ്ഞാനകോശത്തിൽ നിംസോ ഇന്ത്യന്റെ സ്ഥാനം E20–E59 എന്നിവയിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ പ്രാരംഭനീക്കത്തെ മാസ്റ്റർ ലെവൽ ചെസ്സ് തലത്തിലേക്ക് പരിചയപ്പെടുത്തിയ ഗ്രാൻറ്റ്മാസ്റ്ററായ ആരോൺ നിംസോവിറ്റ്സ്ച് ആണ് ഹൈപ്പർമോഡേൺ തലത്തിലുള്ള ഈ പ്രാരംഭനീക്കം രൂപീകരിച്ചത്. മറ്റു ഇന്ത്യൻ പ്രാരംഭനീക്കങ്ങളെ പോലെ പെട്ടെന്നുള്ള ഫിയാൻഷിറ്റോ നിംസോ ഇന്ത്യനിൽ നടക്കുന്നില്ല. എങ്കിലും, ...b6, ...Bb7 എന്നീ നീക്കങ്ങളിലൂടെ കറുപ്പിന് അത് സാധ്യമാകുന്നുതാണ്. വെളുത്ത കുതിരയെ പിൻ ചെയ്തു കൊണ്ട് കറുപ്പ് 4.e4 എന്ന ഭീഷണിയ്ക്ക് തടയിടുകയും ഒരു വരിയിൽ രണ്ടു കാലാൾ വരുന്ന ഡബ്ബിൾഡ് പോൺസ് എന്ന അവസ്ഥാഭീഷണി വെളുപ്പിനെതിരെ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാൽ, മധ്യത്തിൽ കൂടുതൽ കാലാൾ നിയന്ത്രണം നേടുന്നതിലും കറുപ്പിനെതിരെ തുരുപ്പുചീട്ടായി ചില കരുക്കളുടെ ഡെവല്‌മെന്റുകൾ നടത്തുന്നതിനുമായിരിക്കും വെളുപ്പ് ശ്രമിക്കുക. റബിൻസ്റ്റെയ്ൻ സിസ്റ്റം 4.e3നിംസോ ഇന്ത്യനെതിരെയുള്ള സാധാരണയായുള്ള വെളുപ്പിന്റെ മികച്ച ഒരു രീതിയാണ് റബിൻസ്റ്റെയ്ൻ സിസ്റ്റം (അകൈബ റബിൻസ്റ്റെയ്‌നു ശേഷം പേര് നല്കപ്പെട്ടു). 4...0-0 മെയിൻ ലെൻ: 4.e3 0-0 5.Bd3 d5 6.Nf3 c5 7.0-0കറുപ്പിന്റെ ഏറ്റവും ഇണങ്ങുന്നതും ആവർത്തിക്കപ്പെടുന്നതുമായ പ്രതികരണമാണ് 4...0-0. 5.Bd3 d5 6.Nf3 c5 7.0-0 എന്നീ നീക്കങ്ങളുടെ മെയിൻ ലൈൻ തുടരുന്ന് ചിത്രത്തിൽ കാണിച്ചിരിക്കുന്ന പൊസിഷനിൽ എത്തുന്നു. വെളുപ്പ് രാജാവിന്റെ ഭാഗത്തെ ഡെവല്‌മെന്റുകൾ പൂർത്തിയാക്കുകയും കറുപ്പ് കാലാളുകളെകൊണ്ട് മധ്യഭാഗത്ത് തുല്യ നിയന്ത്രണം നേടുകയും ചെയ്യുന്ന ഈ നിലയിൽ നിന്നുള്ള പ്രധാന തുടർനീക്കങ്ങളാണ് ചുവടെ:
4...0-0: Ne2 നീക്കത്തോടെയുള്ള ലൈനുകൾ
4...c54...b6
ക്ലാസ്സിക്കൽ വേരിയേഷൻ (കാപബ്ലാങ്ക വേരിയേഷൻ) 4.Qc2കാസ്പറോവ് വേരിയേഷൻ 4.Nf3 |
Portal di Ensiklopedia Dunia