നാര്'നാര് എന്നാണ് ഫൈബർ എന്ന ആംഗലേയ പദത്തിൻറെ അർത്ഥം. വ്യാസത്തിൻറെ നൂറിരട്ടിയോ അതിലധികമോ നീളം അതാണ് നാരുകളുടെ ലക്ഷണം. പരുത്തി, ചണം, ചകിരി, പട്ട്, കമ്പിളി തുടങ്ങിയ ഒട്ടനവധി പ്രകൃതിദത്ത നാരുകളോടു കിടപിടിക്കാനാവുന്ന പോളിയെസ്റ്റർ, പോളിഅമൈഡ്, അക്രിലിക് എന്നിങ്ങനെ പല കൃത്രിമനാരുകൾ (synthetic fibers) മനുഷ്യൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്.[1] സവിശേഷതകൾനാരുകളുടെ വ്യാസം മൈക്രോണിലാണ് അളക്കുക. പട്ടുനൂലിൻറെ ശരാശരി വ്യാസം 13 മൈക്രോണും, നൈലോണിൻറേത് 16 മൈക്രോണും, മെറീനോ രോമങ്ങളുടെ ശരാശരി വ്യാസം 26 മൈക്രോണുമാണ്.[2] ഏതാനും സെൻറിമീറ്റർ മാത്രം നീളമുളള നാരുകളെ സ്റ്റേപ്പ്ൾ ഫൈബർ എന്നു പറയുന്നു. അനവധി മീറ്റർ നീളമുളളവയെ ഫിലമെൻറ് എന്നും. പരുത്തി, പട്ട്, കമ്പിളി എന്നിവ ചൂടു തട്ടിയാൽ ഉരുകുകയില്ല. അതുകൊണ്ട് ഇവയെ ഇസ്തിരിയിടുവാനും എളുപ്പമാണ്. എന്നാൽ നൈലോണും പോളിയെസ്റ്ററും മറ്റും ഇസ്തിരിയിടുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വർഗ്ഗീകരണംനാരുകളെ പ്രധാനമായും 3 ആയി തരംതിരിക്കാം. പ്രകൃതിദത്തംപരുത്തി, ചണം എന്നീ നാരുകളിലെ മുഖ്യഘടകം സെല്ലുലോസ് ആണ്. ഫൈബ്രോയിൻ, സിറിസൈൻ എന്ന രണ്ടുതരം പ്രോട്ടീനുകളടങ്ങിയ മാംസ്യനാരാണ് പട്ട്. കമ്പിളി നാരുകൾ മൃഗരോമങ്ങളാണ്. ഇതിലെ പ്രോട്ടീൻ കെറാറ്റിൻ ആണ്.[3] പുനരുത്പാദിതംഇവയെ ഭാഗികമായി മനുഷ്യ നിർമ്മിതം എന്നു വേണമെങ്കിലും പറയാം. പ്രകൃതിദത്ത പദാർത്ഥങ്ങളിൽ നിന്ന് മനുഷ്യൻ സംസ്കരിച്ചെടുത്തവയാണ് ഈ വിഭാഗത്തിൽ. പുനരുത്പാദിപ്പിക്കപ്പെട്ട സെല്ലുലോസ് (Regenerated Cellulose) മുൻപന്തിയിൽ നിൽക്കുന്നു.വൃക്ഷങ്ങളുടെ മൃദുവായ ഉൾക്കാമ്പ് ക്ഷാര ലായനിയിലും പിന്നീട്, കാർബൺ ഡൈ സൾഫൈഡിലും വീണ്ടും ക്ഷാര ലായനിയിലും രാസപ്രക്രിയകൾക്കു വിധേയമാക്കിയാണ് സെല്ലുലോസ് പുനരുത്പാദിപ്പിക്കപ്പെടുന്നത്. സമുദ്ര സസ്യങ്ങളിൽ നിന്നാണ് ആൽജിനേറ്റ് നാരുകളുണ്ടാക്കുന്നത്.[4] പൂർണ്ണമായും മനുഷ്യ നിർമ്മിതംമനുഷ്യൻ രാസപ്രക്രിയയിലൂടെ വികസിപ്പിച്ചെടുത്ത പോളിമറുകളിൽ നിന്നാണ് ഇവയുണ്ടാക്കുന്നത്. പോളിയെസ്റ്റർ, പോളിഅമൈഡ്, അക്രിലിക്ക് എന്നിങ്ങനെ പല വിഭാഗങ്ങളുമുണ്ട്.[5] അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia