നവോദയ സ്റ്റുഡിയോ10°1′51.52″N 76°21′43.07″E / 10.0309778°N 76.3619639°E
കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചലച്ചിത്രനിർമ്മാണ സ്റ്റുഡിയോയാണ് നവോദയ സ്റ്റുഡിയോ. നവോദയ അപ്പച്ചൻ എന്ന പേരിലറിയപ്പെടുന്ന മാളിയംപുരക്കൽ ചാക്കോ പുന്നൂസാണ് 1976-ൽ ഈ കമ്പനി ആരംഭിച്ചത്[1]. എറണാകുളം ജില്ലയിലെ തൃക്കാക്കരയാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. അപ്പച്ചൻ സംവിധാനം ചെയ്ത കടത്തനാട്ടു മാക്കമാണ് ഈ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ ചലച്ചിത്രം. പിന്നീട് ഈ സ്റ്റുഡിയോയുടെ കീഴിലാണ് ഇന്ത്യയിലെ ആദ്യത്തെ 3ഡി ചലച്ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ (1982) നിർമ്മിക്കപ്പെട്ടത്. ഇന്ത്യയിലെ ആദ്യത്തെ 70 എം.എം. ചലച്ചിത്രമായ പടയോട്ടം നിർമ്മിച്ചത് അപ്പച്ചന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയാണ്. എന്നാൽ പടയോട്ടത്തിന്റെ ലാബ് ജോലികൾ പ്രസാദ് കളർ ലാബിലാണ് നിർവഹിച്ചിരുന്നത്. തച്ചോളി അമ്പു, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ചാണക്യൻ എന്നിവ നിർമ്മിച്ചത് നവോദയ സ്റ്റുഡിയോയാണ്[2]. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia