നളന്ദ
പുരാതന ഇന്ത്യയിലെ ഒരു സർവകലാശാലയായിരുന്നു നളന്ദ. ലോകത്തെ ആദ്യ അന്താരാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി കണക്കാക്കുന്നു[4]. ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 100 മൈൽ തെക്കുകിഴക്കായാണ് സ്ഥിതി ചെയ്തിരുന്നത്[5]. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്[4]. ഗുപ്തസാമ്രാജ്യത്തിലെ കുമാരഗുപ്തൻ ആണ് ഇത് പണികഴിപ്പിച്ചത്[6]. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു[5]. സമുച്ചയം, പ്രവർത്തനംഒരു കവാടമുള്ളതും ഉയർന്ന മതിലുകൾ കെട്ടി വേർതിരിച്ചതുമായിരുന്നു സർവകലാശാലയുടെ പറമ്പ്. ആയിരക്കണക്കിന് ഗ്രന്ഥങ്ങളുണ്ടായിരുന്ന ഗ്രന്ഥശാല ഒരു ഒമ്പതുനിലക്കെട്ടിടത്തിലായിരുന്നു നിലനിന്നിരുന്നത്[5]. നൂറു പ്രഭാഷണശാലകളുണ്ടായിരുന്ന നളന്ദയിൽ ഏതാണ്ട് പതിനായിരം വിദ്യാർത്ഥികൾ ഒരേ സമയം പഠിച്ചിരുന്നു. പ്രന്ത്രണ്ടു വർഷത്തെ പാഠ്യപദ്ധതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. വിദ്യാഭ്യാസം സൗജന്യവുമായിരുന്നു. സർവകലാശാലയുടെ പ്രവർത്തനത്തിന് നൂറോളം ഗ്രാമങ്ങളിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നു.[6]. ഷ്വാൻ ത്സാങിന്റെ സന്ദർശനംഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ഷ്വാൻ ത് സാങ് നളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം നളന്ദയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു[7]:-
അദ്ധ്യാപകർനളന്ദയിൽ ഒരുകാലത്ത് പ്രധാനാദ്ധ്യാപകനായിരുന്നു ശീലഭദ്രൻ. പാണ്ഡിത്യം മൂലം തെക്കുകിഴക്കേ ഏഷ്യയിൽ മുഴുവൻ അദ്ദേഹം പ്രശസ്തനായിരുന്നു. ശീലഭദ്രന്റെ പ്രശസ്തിയാണ് ഷ്വാൻ ത് സാങിനെ നളന്ദ സന്ദർശിക്കാൻ പ്രേരിപ്പിച്ച ഘടകം എന്ന് അഭിപ്രായമുണ്ട്. പ്രശസ്ത ബുദ്ധമതചിന്തകനും ആയുർവേദാചാര്യനുമായ നാഗാർജ്ജുനനും നളന്ദയിലെ അദ്ധ്യാപകനായിരുന്നു[6]. അധഃപതനംഎണ്ണൂറ് വർഷത്തെ ചരിത്രത്തിനിടയിൽ മൂന്നുപ്രാവശ്യമാണ് സർവ്വകലാശാല അക്രമിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ രണ്ടു പ്രാവശ്യം മാത്രമേ ഇത് പുതുക്കിപ്പണിതിട്ടുള്ളൂ. അവശിഷ്ടങ്ങൾരാജ്ഗിറിന് പതിനഞ്ചു കിലോമീറ്റർ ദൂരെയാണ് നളന്ദയുടെ അവശിഷ്ടങ്ങൾ സ്ഥിതി ചെയ്യുന്നത്. 800 വർഷങ്ങളായി ഈ അവശിഷ്ടങ്ങൾ അങ്ങനെ കിടക്കുന്നു. ഏകദേശം 1,50,000 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ ഈ അവശിഷ്ടങ്ങൾ വ്യാപിച്ചു കിടക്കുന്നു. ഹുയാൻസാങിന്റെ വിവരണം അടിസ്ഥാനമാക്കി നോക്കിയാൽ നളന്ദയുടെ 90 ശതമാനം ഭാഗവും ഇനിയും ചികഞ്ഞെടുത്തിട്ടില്ല. നശിച്ച് ആയിരത്തോളം വർഷങ്ങൾക്കു ശേഷം നളന്ദ സർവകലാശാല ഇന്ന് ഇപ്പോഴത്തെ ബീഹാർ സർക്കാർ പുനർനിർമിച്ചിട്ടുണ്ട്.[5]. പുനരുദ്ധാരണംസർവകലാശാലയെ പഴയ പ്രതാപത്തോടെ പുനരുദ്ധരിക്കാനുള്ള തീരുമാനം 2009ൽ തായ്‌ലന്റിലെ ഹുവാഹിനിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ എടുത്തു. ആസിയാനിലെ രാഷ്ട്രങ്ങളും ചൈന,ജപ്പാൻ,സിംഗപ്പൂർ തുടങ്ങിയ ആറു രാജ്യങ്ങളും ചേർന്ന് സംയുക്തമായാണ് ഈ പുനർനിർമ്മാണം. സമിതി ചെയർമാൻ അമർത്യസെൻ ആണ്.
ബീഹാറിലെ പട്നയിൽ നിന്ന് 70 കി.മീ അകലെ രാജ്ഗീറിൽ ആയിരം ഏക്കറിൽ ആണ് സർവകലാശാല പുനർനിർമ്മിക്കപ്പെടുന്നത്. ഏഷ്യയിലെ 16 രാജ്യങ്ങൾക്ക് സ്വന്തമായ ഒരു സർവകലാശാല ആയിരിക്കും ഇനി നളന്ദ.
ഗണിതത്തിനും ശാസ്ത്രത്തിനും സുപ്രസിദ്ധമായിരുന്ന നളന്ദയിൽ ഈ വിഷയങ്ങൾക്ക് ഇനി സ്ഥാനമുണ്ടാവില്ല. ബുദ്ധമതപഠനം, തത്വശാസ്ത്രം, മത താരതമ്യപഠനം, സമാധാനം, ബിസിനെസ്സ് മാനേജ്മെന്റ്, ഭാഷയും സാഹിത്യവും, പരിസ്ഥിതി വിഷയങ്ങൾ എന്നിവയാവും. ചിത്രശാല
ഇതും കാണുകഅവലംബം
കുറിപ്പുകൾ |
Portal di Ensiklopedia Dunia