നന്ദനം (ചലച്ചിത്രം)
രഞ്ജിത്തിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, നവ്യ നായർ, കവിയൂർ പൊന്നമ്മ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് നന്ദനം. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും രഞ്ജിത്ത് ആണ്. ഭാവന സിനിമയുടെ ബാനറിൽ രഞ്ജിത്ത്, സിദ്ദിഖ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കോക്കേഴ്സ് റിലീസ് ആണ്.ഈ ചിത്രഠ വാണിജ്യ പരമായി വിജയമാണ്. കഥാസാരംഗുരുവായൂരിലെ ഒരു തറവാട്ടിലെ ജോലിക്കാരിയും, കൃഷ്ണ ഭക്തയുമായ ബാലാമണി (നവ്യാ നായർ) യുടെ ജീവിതമാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. തറവാട്ടിലെ ഇളമുറക്കാരനായ മനു (പൃഥിരാജ് സുകുമാരൻ) വുമായി ബാലാമണി അടുപ്പത്തിലാകുന്നു. ഇരുവരുടേയും പ്രണയത്തിനിടക്ക് പ്രതിബന്ധങ്ങൾ നിരവധിയാണ്. ഇതിനിടെ നിഷ്കളങ്കയായ ബാലാമണിക്ക് മുൻപിൽ ഗുരുവായൂരപ്പൻ (അരവിന്ദ് ആകാശ്) അയൽ വീട്ടിലെ ഉണ്ണിയെന്ന വ്യാജനെ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഒടുവിൽ മനുവിന്റെയും ബാലാമണിയുടെയും വിവാഹം നടക്കുകയും ബാലാമണി തനിക്ക് പിന്തുണ നൽകിയിരുന്നത് ഗുരുവായൂരപ്പനായിരുന്നുവെന്ന് മനസ്സിലാക്കുകയും ചെയ്യുന്നതോടു കൂടി ചിത്രം അവസാനിക്കുന്നു. അഭിനേതാക്കൾ
മാള അരവിന്ദൻ. ശങ്കരൻ മൂശാരി സുബ്ബ ലക്ഷ്മി. വേശാമണിയമ്മാൾ സുബൈർ വേണു മേനോൻ നാരായണൻ നായർ ശങ്കരമ്മാവൻ സംഗീതംഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് രാജാമണി.
അണിയറ പ്രവർത്തകർ
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia