നഖോൺ സി തമ്മാരാത്
![]() നഖോൺ സി തമ്മാരാത്, തെക്കൻ തായ്ലാന്റിലെ നഖോൺ സി തമ്മാരാത് ജില്ലയുടേയും അതുപോലെതന്നെ നഖോൺ സി തമ്മാരാത് പ്രവിശ്യയുടേയും തലസ്ഥാനമാണ്. ഇത് ബാങ്കോക്കിന് 610 കിലോമീറ്റർ (380 മൈൽ) തെക്കുബാഗത്തായി മലയൻ ഉപദ്വീപിന്റെ കിഴക്കൻ തീരപ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. ഈ നഗരത്തിന്റെ ചരിത്രത്തിൽ ഏറിയകൂറും ഇത് തെക്കൻ തായ്ലാന്റിന്റെ ഭരണകേന്ദ്രമായിരുന്നു. യഥാർത്ഥത്തിൽ ഒരു തീരദേശ നഗരമായ ഇതിന്റെ കടൽത്തീരം എക്കൽ അടിയുന്നതിന്റെ ഫലമായി നഗരത്തിൽനിന്നു വിദൂരത്തിലാണ്. പഴയനഗരത്തിന് തെക്കുവശത്തായാണ് ആധുനിക നഗരകേന്ദ്രം നിലകൊള്ളുന്നത്. 2005 ലെ കണക്കുകൾ പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 105,417 ആയിരുന്നു. ചരിത്രംതായ്ലൻഡിലെ ഏറ്റവും പുരാതനമായ നഗരങ്ങളിൽ ഒന്നാണിത്. മുമ്പ് ലിഗോർ രാജ്യത്തിലുൾപ്പെട്ടിരുന്ന ഇവിടെ ചരിത്രപ്രാധാന്യമുള്ള നിരവധി കെട്ടിടങ്ങളും പുരാതന അവശിഷ്ടങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. ശ്രീവിജയ രാജാവ് 775-ൽ " മലയൻ ഉപദ്വീപിലെ ലിഗോറിൽ ഒരു സുരക്ഷിതമായ നിലപാടുതറ സ്ഥാപിക്കുകയും ബുദ്ധദേവനു സമർപ്പിച്ച ഒരു സാങ്ച്വറി,ബോധിസത്വന്മാരായ പദ്മപാനി, വജ്രപാനി തുടങ്ങിയവർക്കുള്ള ക്ഷേത്രങ്ങൾ ഉൾപ്പെടെ നിരവധി എടുപ്പുകളും മറ്റും ഇവിടെ പണിതുയർത്തിയിരുന്നു. 1767 ൽ സയാമീസ് തലസ്ഥാനമായ അയൂത്തായയുടെ പതനത്തിനു ശേഷം ഇതു സ്വാതന്ത്ര്യം വീണ്ടെടുത്തുവെങ്കിലും ബാങ്കോക്കിൽ അധികാരകേന്ദ്രം സ്ഥാപിതമായതിനെത്തുടർന്ന് അവിടെ വീണ്ടും കൂറു പുലർത്തി. പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്, പോർച്ചുഗീസ്, ഡച്ച് വ്യാപാരികൾ അവിടെ ഫാക്ടറികൾ സ്ഥാപിക്കുകയും വൻതോതിൽ വ്യാപാരം നടത്തുകയും ചെയ്തു. രാജവംശത്തിന്റെ ഉറവിടത്തേക്കുറിച്ചുള്ള പൂർണ്ണമായ അറിവുകൾ ലഭ്യമല്ല. മിക്ക ചരിത്രകാരന്മാരും ചൈനീസ് രേഖകളുടെ അടിസ്ഥാനത്തിൽ താംബ്രലിംഗ രാജവംശത്തെ നഖോൺ സി തമ്മാറാത്തിന്റെ മുൻഗാമിയായി കണക്കാക്കുന്നു. ഈ കാലഘട്ടത്തിലെ നഗര കാലാനുസൃതവിവരണങ്ങൾ ഇതിഹാസത്തിൽ നിന്ന് തികച്ചും വിഭിന്നമാണ്. പക്ഷ അവ നഗരത്തിന്റെ ഒരു ഒഴിഞ്ഞുപോക്കിനേക്കുറിച്ചും അതിന്റെ പുനസ്ഥാപനത്തേക്കുറിച്ചുമുള്ള വിവരങ്ങൾ നൽകുന്നതോടൊപ്പം താംബ്രലിംഗ, നഖോൺ സി തമ്മാരാത് എന്നിവയ്ക്കിടയിലെ ചരിത്രത്തിലെ ഒരു ഇടവേള വിശദീകരിക്കുന്നതുമാണിത്. താങ് രാജവംശത്തിന്റെ കാലംമുതൽ ആദ്യകാല മിംഗ് രാജവംശകാലം വരെയുള്ള ചൈനീസ് നഗരപുരാവൃത്തങ്ങളിൽ പോളിങ് എന്നൊരു രാജ്യത്തെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. പല പണ്ഡിതന്മാരും പോളിങിനെ, ഇന്നത്തെ തെക്കൻ തായ്ലാന്റ് അല്ലെങ്കിൽ മലയൻ ഉപദ്വീപിന്റെ മദ്ധ്യഭാഗത്തുണ്ടായിരുന്ന സാൻഫോക്കിയുടെ അംഗരാജ്യങ്ങളിൽ ഒന്നായ (ശ്രീവിജയക്കുള്ള തുല്യമായ ചൈനീസ്) മാലിങ്/ ദാൻമാലിങ് ആയി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യൻ സ്രോതസ്സുകളിൽ പ്രത്യക്ഷപ്പെടുന്ന താംബ്രലിംഗരാതിനെ (താംബ്രലംഗാ സംസ്ഥാനം) പോളിങുമായി തുല്യതപ്പെടുത്താം. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ശ്രീവിജയ രാജവംശത്തിൽനിന്നു താംബ്രലിംഗ സ്വതന്ത്രമായി. പതിമൂന്നാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കാലഘട്ടത്തിലെ പ്രാമുഖ്യതയിലേയ്ക്കുള്ള കുതിപ്പിൽ, താലിബ്ലിംഗ മലയൻ ഉപദ്വീപ് മുഴുവൻ അധീനപ്പെടുത്തുകയും തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ഒരു പ്രമുഖ രാജ്യമായി മാറുകയും ചെയ്തു. പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ താംബ്രലിംഗ സിയാമിന്റെ (ഇപ്പോഴത്തം തായ്ലാന്റ്) ഭാഗമായിത്തീരുകുയം നഖോൺ സി തമ്മാരാത് എന്ന പേരിലറിയപ്പെടുകയും ചെയ്തു. സുഖോതായ് സാമ്രാജ്യത്തിന്റെ കാലത്ത് നഖോൺ സി തമ്മാരാത് രാജ്യം, തായ് രാജ്യത്തിന്റെ നിയന്ത്രണത്തിലുളള സാമന്ത രാജ്യങ്ങളിൽ ഒന്നായി നിലകൊള്ളുകയുണ്ടായി. ചരിത്രത്തിന്റെ ഭൂരിഭാഗം കാലഘട്ടത്തിലും അത് അങ്ങനെ നിലകൊണ്ടിരുന്നു. പതിനാറാം നൂറ്റാണ്ടിലെ യൂറോപ്യൻ വ്യാപാരികളുടെയിടയിൽ ഇത് പൊതുവേ ലിഗോർട്ടോ എന്നറിയപ്പെട്ടിരുന്നു. 1767 ൽ അയുത്തായയുടെ പതനത്തിനുശേഷമുള്ള ‘അഞ്ച് പ്രത്യേക സംസ്ഥാന’ങ്ങളുടെ കാലത്ത്, നഖോൺ സി തമ്മാരാത്തിലെ രാജകുമാരൻ വിഫലമായ ഒരു സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി. എന്നാൽ ടക്സ്സിൻ അദ്ദേഹത്തിനു മാപ്പുനൽകുകയും തോൻബുരിയിലേക്ക് വിശ്രമജീവിതത്തിന് അയക്കുകയും ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, സാമ്രാജ്യം പൂർണ്ണമായും സയാമിലേയ്ക്കു ഉൾക്കൊള്ളുകയും മോൺതോൺ നഖോൺ സൈ തമ്മാരാത് ആയി പരിവർത്തനം ചെയ്യപ്പെടുകയുമുണ്ടായി. 1932-ൽ മൊൺതോണ് സമ്പ്രദായം നിർത്തലാക്കിയപ്പോൾ, നഗരെ ഒരു പ്രവിശ്യാ തലസ്ഥാനമായി മാറി. കാലാവസ്ഥകോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണമനുസരിച്ച് നഖോൺ സി തമ്മാരാത്തിൽ ഒരു ഉഷ്ണമേഖലാ മഴക്കാടൻ കാലാവസ്ഥയാണ് അനുഭവപ്പെടാറുളളത്. വർഷം മുഴുവൻ വ്യത്യസ്ത നിലയിലുള്ള ചൂട് അനുഭവപ്പെടാറുണ്ട്. എല്ലാ മാസങ്ങളിലും മഴ കുറച്ചു മഴ പെയ്യുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങൾ വരണ്ടതാണ്, ഒരോ മാസവും 90 മില്ലിമീറ്റർ (3.5 ഇഞ്ച്) മഴ ലഭിക്കുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലം ഈർപ്പമുള്ളതും കനത്ത മഴയുമുണ്ടാകാറുള്ള മാസങ്ങളാണ്. ഓരോ വർഷവും നവംബറിൽ ശരാശരി 631 മില്ലിമീറ്റർ മഴ (24.8 ഇഞ്ച്) ലഭിക്കുന്നതായാണു കാണുന്നത്.
അവലംബം
|
Portal di Ensiklopedia Dunia