ധർമ്മടം തുരുത്ത്11°46′10.88″N 75°27′2.23″E / 11.7696889°N 75.4506194°E കേരളത്തിലെ കണ്ണൂർ ജില്ലയിലെ 2 ഹെക്ടർ വിസ്തീർണ്ണം വരുന്ന ഒരു ദ്വീപാണ് ധർമ്മടം തുരുത്ത് (പച്ചത്തുരുത്ത്). ധർമ്മടം കടപ്പുറത്ത് നിന്നും ഏകദേശം 100 മീറ്റർ അകലെയായാണ് ദ്വീപ് സ്ഥിതിചെയ്യുന്നത്. തെങ്ങുകളും ഇടതിങ്ങിയ ചെടികളും നിറഞ്ഞ ഈ ദ്വീപ് മുഴപ്പിലങ്ങാട് ബീച്ചിൽനിന്നും കാണുവാൻ കഴിയും. സാഹസിക വിനോദയാത്രയ്ക്ക് യോജിച്ച സ്ഥലമാണ് ധർമ്മടം തുരുത്ത്. വേലിയിറക്കത്തിന്റെ സമയത്ത് ദ്വീപിലേക്ക് കടലിലൂടെ നടന്നുപോകാൻ സാധിക്കും. സ്വകാര്യ സ്വത്തായ ഈ ദ്വീപിൽ പ്രവേശിക്കുവാൻ അനുവാദം ആവശ്യമാണ്. മുൻപ് ധർമ്മപട്ടണം എന്നറിയപ്പെട്ടിരുന്ന ധർമ്മടം ഒരു ബുദ്ധമത കേന്ദ്രമായിരുന്നു[1][അവലംബം ആവശ്യമാണ്].മുൻപ് സ്വകാര്യ സ്വത്തായിരുന്ന ഈ തുരുത്ത് കേരള സർക്കാർ ഏറ്റെടുത്തു.ഇവിടെ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ധർമ്മടം തലശ്ശേരിയിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെയാണ്. എത്താനുള്ള വഴി
ഇവയും കാണുകചിത്രശാല
Dharmadam Island എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia