ധൻബാദ്
ഝാർഖണ്ഡ് സംസ്ഥാനത്തിലെ ഒരു ജില്ലയും പട്ടണവുമാണ് ധൻബാദ്. മുമ്പ് ബിഹാർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ധൻബാദ് ജില്ല 2000 നവംബറിൽ ഝാർഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ചതോടെ അതിന്റെ ഭാഗമായി. വിസ്തീർണം : 2052 ച.കി.മീ. ജനസംഖ്യ: 23,94,434 (2001). ഭൂപ്രകൃതിമലനിരകളും സമതലങ്ങളും ഉൾപ്പെടുന്ന നിമ്നോന്നതമായ ഭൂപ്രകൃതിയാണ് ധൻബാദ് ജില്ലയുടേത്. കൽക്കരി ഖനനത്തിനും അനുബന്ധ വ്യവസായങ്ങൾക്കും ജില്ലയുടെ സമ്പദ്ഘടനയിൽ നിർണായക സ്ഥാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാണകേന്ദ്രമായ ബൊക്കാറോ സ്റ്റീൽ പ്ലാന്റ് ധൻബാദ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. കൃഷിക്കാണ് സമ്പദ്ഘടനയിൽ രണ്ടാം സ്ഥാനം. ജനങ്ങൾധൻബാദ് ജില്ലയിലെ ജനങ്ങളിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ് മതവിഭാഗങ്ങളിൽപ്പെട്ടവർക്കാണ് പ്രാമുഖ്യം. ഹിന്ദി, ബംഗാളി, ഉർദു എന്നിവ ഏറ്റവും പ്രചാരമുള്ള ഭാഷകളാണ്. ജില്ലയിലെ ഗതാഗത മേഖല വികസിതമാണ്. വിപുലമായ റോഡ് ഗതാഗത ശൃംഖല ഈ പ്രദേശത്തെ മറ്റു ജില്ലകളുമായും ഇതര സംസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ സ്കൂൾ ഒഫ് മൈൻസ് ആൻഡ് അപ്ലൈഡ് ജിയോളജി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് അൻഡ് ഫ്യൂഎൽ റിസർച്ച് എന്നിവ ധൻബാദ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. അവലംബം
|
Portal di Ensiklopedia Dunia