ധാരാസിംഗ്
ഹിന്ദി സിനിമയിലെ പ്രശസ്ത നടനും ഗുസ്തിക്കാരനുമായിരുന്നു ധാരാസിംഗ് (1928 നവംബർ 19 – 2012 ജൂലൈ 12). ജീവിതരേഖ1928-ൽ അമൃത്സറിലാണ് ധാരാസിങ് ജനിച്ചത്. പ്രാദേശിക ഗുസ്തി മത്സരങ്ങളിൽ തുടങ്ങിയ അദ്ദേഹം പിന്നീട് അന്താരാഷ്ട്ര വേദികളിലും ശ്രദ്ധേയ സാന്നിധ്യമായി. 500-ഓളം ഗുസ്തി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. 1959-ൽ കോമൺവെൽത്ത് ചാമ്പ്യനും 68-ൽ ലോക ചാമ്പ്യനുമായി. 1983-ൽ ഗുസ്തിയിൽനിന്ന് വിരമിച്ചു. 2003 മുതൽ 2009 വരെ രാജ്യസഭാംഗമായിരുന്നു.[2] രാമാനന്ദ് സാഗർ സംവിധാനം ചെയ്‌ത രാമായണം ടെലിവിഷൻ സീരിയലിൽ ഹനുമാന്റെ വേഷം ധാരാസിംഗിനായിരുന്നു. മഹാഭാരതം ടെലിവിഷൻ സീരിയലിലും അഭിനയിച്ചിട്ടുണ്ട്. ഗുസ്തിക്കാരനായിരുന്ന സിംഗ് കിങ്ങ് കോങ്ങ്, ഫൗലാദ് എന്നീ സിനിമകളിലൂടെയാണ് ഹിന്ദി ചലച്ചിത്രലോകത്ത് പ്രശസ്തനാകുന്നത്.[3] ഏറെനാളായി വാർദ്ധക്യസഹജമായ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന ധാരാസിംഗിനെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് 2012 ജൂലൈ 7-ന് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുദിവസങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ തലച്ചോറിന് രക്തപ്രവാഹം നിലച്ചതുമൂലം വൻതോതിൽ കേടുപാടുകൾ പറ്റിയതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ആശുപത്രിയിൽ നിന്ന് പുറത്തിറക്കിയ അദ്ദേഹം സ്വവസതിയിൽ വച്ച് ജൂലൈ 12-ന് അന്തരിച്ചു. 84 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ജുഹു ശ്മശാനത്തിൽ സംസ്കരിച്ചു. നിരവധി പ്രമുഖരാണ് അദ്ദേഹത്തെ അവസാനമായി കാണാനെത്തിയത്. ഗുസ്തി - ലോക ചാമ്പ്യൻപാകിസ്താനിലെ ഗുസ്തി ചാമ്പ്യൻ കിംകോങിനെ തോൽപിച്ചാണ് ധാരാസിങ് ലോകചാമ്പ്യനായത്. ഇന്ത്യയിലെ നിരവധി നഗരങ്ങളിൽ ഇവർ തമ്മിലുള്ള മത്സരം നടന്നിട്ടുണ്ട്. കോഴിക്കോട് മാനാഞ്ചിറയിലും ഇരുവരും തമ്മിലുള്ള മത്സരം നടന്നിട്ടുണ്ട്. ഒട്ടുമിക്ക ലോക ഗുസ്തിക്കാരുമായും ഏറ്റുമുട്ടിയ ധാരാസിങ് വളരെ കുറച്ച് ഗുസ്തി മത്സരങ്ങളിലേ പരാജയപ്പെട്ടിട്ടുള്ളു.[4] സിനിമകൾസിബി മലയിൽ സംവിധാനം ചെയ്ത മുത്താരംകുന്ന് പി.ഒ. എന്ന മലയാളചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
അവലംബം
അധിക വായനക്ക്പുറം കണ്ണികൾ |
Portal di Ensiklopedia Dunia