ദേവകി ജെയിൻ
പ്രധാനമായും ഫെമിനിസ്റ്റ് സാമ്പത്തിക ശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞയും എഴുത്തുകാരിയുമാണ് ദേവകി ജെയിൻ (ജനനം: 1933). 2006-ൽ സാമൂഹ്യ നീതിക്കും സ്ത്രീകളുടെ ശാക്തീകരണത്തിനുമായുള്ള സംഭാവനക്ക് ഭാരത സർക്കാരിന്റെ മൂന്നാമത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.[1] മുൻകാലജീവിതംഒരു പൊതുപ്രവർത്തകനും ഒരു കാലഘട്ടത്തിൽ ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യമായ ഗ്വാളിയോറിന്റെ ദിവാനും (പ്രധാനമന്ത്രി) ഒരു സിവിൽ സർവീസ് സേവകനുമായിരുന്ന എം. എ. ശ്രീനിവാസറെ മകളായി മൈസൂറിലാണ് ദേവകി ജെയിൻ ജനിച്ചത്. വിദ്യാഭ്യാസംഇന്ത്യയിലെ വിവിധ കോൺവെന്റ് സ്കൂളുകളിൽ പഠിച്ച ജെയ്ൻ തത്ത്വചിന്ത, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം എന്നിവയിൽ ബിരുദവും ഓക്സ്ഫോർഡിലെ ആൻസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 1969 വരെ ഡൽഹി സർവ്വകലാശാലയിൽ സാമ്പത്തിക ശാസ്ത്രവും പഠിപ്പിച്ചു. ഐക്യരാഷ്ട്ര സംഘടനയും അന്തർദേശീയ നെറ്റ്വർക്കിംഗും![]() സ്വന്തം പുസ്തകത്തിലൂടെ സ്ത്രീ ഇന്ത്യയിൽ, ഫെമിനിസ്റ്റ് എന്നീ വിഷയങ്ങളിൽ സ്വയം പങ്കാളിയായിരുന്നു ദേവകി ജെയിൻ. എഴുത്ത്, പ്രഭാഷണം, നെറ്റ്വർക്കിങ്, നിർമ്മാണം, നേതൃത്വം നൽകൽ, സ്ത്രീകളെ പിന്തുണക്കൽ എന്നിവയിൽ അവർ സജീവമായി പ്രവർത്തിച്ചു. ജെയ്ൻ ഡെൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സ്റ്റഡീസ് ട്രസ്റ്റ് (ഐ എസ് എസ് എസ്ടി) സ്ഥാപകയും 1994 വരെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്ത്രീകളുടെ വനിതാ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുകയും ഇന്ത്യൻ വുമൺ ഫോർ ഇന്ത്യാസ് ഇന്റർനാഷണൽ വുമൺസ് ഇയർ എന്ന പുസ്തകം എഡിറ്റു ചെയ്യുകയും ചെയ്തു. ഗാന്ധിയൻ തത്ത്വചിന്ത ജെയ്ൻറെ പ്രവർത്തനങ്ങളെയും ജീവിതത്തെയും സ്വാധീനിച്ചിട്ടുണ്ട്. ഈ തത്ത്വത്തിനു വിധേയമായി, തന്റെ അക്കാദമിക് റിസർച്ച് ഇക്വിറ്റി, ജനാധിപത്യ വികേന്ദ്രീകരണം, ജനങ്ങളെ കേന്ദ്രീകരിച്ചുള്ള വികസനം, സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അവർ പ്രാദേശിക, ദേശീയ, അന്തർദേശീയ വനിതാ പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ അവർ ബാംഗ്ലൂരിലാണ് താമസിക്കുന്നത്. നിരവധി നെറ്റ്വർക്കുകൾ, ഫോറങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നതിനായി ജെയിൻ വ്യാപകമായി യാത്ര ചെയ്തു. ഏഷ്യാ-പസഫിക്കിലെ ഐക്യരാഷ്ട്ര സംഘടനക്കായുള്ള ജെൻഡർ ഉപദേശക സമിതിയുടെ അധ്യക്ഷയായി, പസഫിക്, കരീബിയൻ ദ്വീപുകൾ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അവർ സന്ദർശിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ, മൊസാംബിക്, ടാൻസാനിയ, കെനിയ, നൈജീരിയ, ബെനിൻ, സെനെഗൽ, ലൈബീരിയ, കോറ്റ് ഡി ഇവോയർ, ദക്ഷിണാഫ്രിക്ക, ബോട്സ്വാന എന്നിവിടങ്ങളിൽ അവർ സന്ദർശിച്ചിട്ടുണ്ട്. ജൂലിയസ് ന്യെരേരെയോടൊപ്പം, ആഫ്രിക്കൻ നേതാക്കളുടെ ദർശനങ്ങളും ആശങ്കകളും ചർച്ച ചെയ്യാനുള്ള അവസരം അവർക്ക് ഉണ്ടായിരുന്നു. ദാരിദ്ര്യത്തെ സംബന്ധിച്ച 1997 ഹ്യൂമൻ ഡെവലപ്മെന്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിന് 2002-ലെ യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (UNDP) സ്ഥാപിച്ച ഉപദേശക സമിതിയിൽ അവർ അംഗമായിരുന്നു. കുട്ടികളിലെ സായുധ വൈരുദ്ധ്യത്തിന്റെ സ്വാധീനം പഠിക്കുന്നതിനായി ഐക്യരാഷ്ട്രസഭയിൽ നിയോഗിക്കപ്പെട്ട ഗ്രാസ മക്കാൾ സ്റ്റഡീസ് ഗ്രൂപ്പിലെ പ്രമുഖവ്യക്തികളുടെ ഗ്രൂപ്പിലും അവർ അംഗമായിരുന്നു. സ്ത്രീ, വികസനത്തിലും യു.എൻ-എ യുടെ ആറു വർഷത്തെ സമത്വത്തിനും നീതിക്കും വേണ്ടിയുള്ള ഒരു ക്വസ്റ്റിൽ സ്ത്രീകളുടെ സംഭാവന എങ്ങനെയാണ് ഐക്യരാഷ്ട്രസഭയിലെ സംഭവവികാസങ്ങളും രീതികളും മാറ്റിമറിച്ചത് എന്ന് അവർ വ്യക്തമാക്കുന്നു. ഫെമിനിസ്റ്റ് സാമ്പത്തിക വിദഗ്ദ്ധന്റെ കാഴ്ചപ്പാടിലൂടെ അവർ "ദാരിദ്ര്യത്തിലെ ഫെമിനിസേഷൻ" എന്ന പദം അവതരിപ്പിക്കുന്നു. "'ദാരിദ്ര്യത്തിലെ ഫെമിനിസേഷൻ', 'ജയിൻ മൂന്നു വ്യക്തമായ ഘടകങ്ങളെ വിവരിക്കാൻ ഉപയോഗിച്ചു. പുരുഷ ദാരിദ്ര്യത്തെക്കാൾ സ്ത്രീകൾക്ക് ദാരിദ്ര്യം കൂടുതലാണ്. സ്ത്രീകൾക്കിടയിൽ ദാരിദ്ര്യം കൂടുതൽ വഷളാകുന്നുമുണ്ട്. സ്ത്രീകൾക്കിടയിലെ ദാരിദ്ര്യത്തിെൻറ ഏറ്റവും വലിയ പ്രവണത സ്ത്രീ-തലത്തിലുള്ള കുടുംബങ്ങളുടെ വർധിച്ചനിരക്കാണ്. (ജെയ്ൻ 2005) "ജോലിയുടെ ഫെമിനിസേഷനെ"ക്കുറിച്ച് കാരണമായി അവർ പറയുന്നത്, കുറഞ്ഞ നിലവാരം, താഴ്ന്ന ശമ്പളവുമുള്ള ജോലിയാണ്. "ഫെമിനൈസേഷൻ" സ്ത്രീകളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുകയും മൂല്യംകുറയുന്നതും ഒഴിവാക്കാമെന്ന് ജയിൻ വാദിക്കുന്നു.[2] അക്കാദമിക് ജീവിതംദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കിലെ ഡർബൻ-വെസ്റ്റ്വില്ലെ സർവകലാശാലയിൽ നിന്ന് ജെയിന് ഓണററി ഡോക്ടറേറ്റ് (1999) ലഭിച്ചു. ബീജിംഗ് ലോക സമ്മേളനത്തിൽ യുഎൻഡിപിയിൽ നിന്ന് ബ്രാഡ്‌ഫോർഡ് മോഴ്സ് മെമ്മോറിയൽ അവാർഡും (1995) അവർക്ക് ലഭിച്ചു. സസെക്സ് യൂണിവേഴ്സിറ്റിയിലെ (1993) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിലെ വിസിറ്റിംഗ് ഫെലോയും ഹാർവാർഡ് യൂണിവേഴ്സിറ്റി, ബോസ്റ്റൺ യൂണിവേഴ്സിറ്റി (1984) എന്നിവയുമായി അഫിലിയേറ്റ് ചെയ്ത ഒരു ഫുൾബ്രൈറ്റ് സീനിയർ ഫെലോയും ആയിരുന്നു. കർണാടക ഗവൺമെന്റിന്റെ സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിലെ ഫെലോ, യുജിസിയുടെ വനിതാ പഠന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം, ജൂലിയസ് നെയറെറെ അദ്ധ്യക്ഷനായിരുന്നപ്പോൾ സൗത്ത് കമ്മീഷൻ അംഗം എന്നിവയായിരുന്നു. 2013-14 അധ്യയന വർഷത്തിൽ, ഓക്സ്ഫോർഡിലെ സെന്റ് ആൻസ് കോളേജിലെ അവരുടെ അൽമ മെറ്ററിൽ പ്ലമർ വിസിറ്റിംഗ് ഫെലോ ആയിരുന്നു. സ്വകാര്യ ജീവിതംഗാന്ധിയൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ലക്ഷ്മി ചന്ദ് ജെയിനുമായി 1966 മുതൽ 2010 വരെ മരണം വരെ അവർ വിവാഹിതരായിരുന്നു. എൻഡിടിവി റിപ്പോർട്ടർ ശ്രീനിവാസൻ ജെയിൻ] ഉൾപ്പെടെ അവർക്ക് രണ്ട് മക്കളുണ്ട്. അവലംബം
കൂടുതൽ വായനയ്ക്ക്
പുറം കണ്ണികൾDevaki Jain എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia