ദിക്ർ (സോഫ്റ്റ്‌വേർ)
ദിക്ർ ഒരു സ്വതന്ത്ര ഖുർആൻ പഠന സഹായ സോഫ്റ്റ്‌വേർ ആണ്. ദിക്ർ എല്ലാ തട്ടകങ്ങളിലും പ്രവർത്തിക്കും. ദിക്ർ ഖുർആൻ പഠനത്തോടൊപ്പം ഖുർആനിൽ തിരയാനും ഗവേഷണം നടത്താനും ഉള്ള അവസരമൊരുക്കുന്ന സോഫ്റ്റ്‌വെയറാണ്. എല്ലാ തട്ടകങ്ങളിലും പ്രവർത്തിക്കുന്ന ഒരു ഏകീകൃത, പരസ്യ പ്രഭവരേഖാ ഖുർആൻ പഠനസഹായി എന്ന ലക്ഷ്യത്തോടെയാണ് ദിക്ർ നിർമ്മിച്ചതെന്ന് വികസിപ്പിച്ചവർ പറയുന്നു. [1] ഖുർആൻ പടിക്കുവനായി ഒരു പൊതുവായ ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിലുള്ളത്. വിവിധ വിവർത്തന പാക്കുകളും തീമുകളും പാരായണ രൂപങ്ങളും കൂട്ടിച്ചേർക്കലുകളായി(ആഡ് ഓൺ) ദിക്ർ നൽകുന്നു. ജാവയിലും ജാവാസ്ക്രിപ്റ്റിലും ആണ് ദിക്ർ നിർമ്മിച്ചിരിക്കുന്നത്.[2] വിൻഡോസിന് എൻസിസ് ഇൻസ്റ്റാളറായും ഡെബിയൻ അധിഷ്ടിത വിതരണങ്ങളിൽ .ഡെബ് ഫോർമാറ്റിലും മാക്ക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ആപ്ലികേഷൻ ബണ്ടിലായും മറ്റു ലിനക്സ് വിതരണങ്ങൾക്ക് .ടാർ.ജിഇസെഡ് രൂപത്തിലും ദിക്ർ ലഭ്യമാണ്. സവിശേഷതകൾ
അവലംബംപുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia