തേവലക്കര ചെല്ലപ്പൻ
മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിച്ചിരുന്ന സംവിധായകനാണ് തേവലക്കര ചെല്ലപ്പൻ. ചെലവു കുറഞ്ഞ ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലക്ക് പ്രശസ്തനായിരുന്നു പ്രശാന്ത് എന്ന് കൂടി അറിയപ്പെടുന്ന ചെല്ലപ്പൻ [1] വ്യക്തി ജീവിതംകൊല്ലം ജില്ലയിൽ തേവലക്കരയിൽ കുഞ്ഞില - കൊച്ചിക്ക എന്നിവരുടെ മകനായി ജനിച്ചു. പന്തളത്ത് പോളി ടെക്നിക്കിൽ പഠിച്ചു.[2] . ഗീതയാണ് ഭാര്യ. അനന്തു, പ്രതിഭ എന്നിവർ മക്കൾ. ദീർഘകാലത്തെ വൃക്കരോഗത്തിനു ചികിത്സിച്ച് എങ്കിലും ജൂൺ 29, 2015 നു തൻറെ അറുപത്തി എട്ടാമത്തെ വയസ്സിൽ അന്തരിച്ചു. [3]
ചലച്ചിത്രരംഗം [4]1973ൽ സിനിമാമോഹവുമായി ചെന്നെയിലെത്തി. വളരെക്കാലത്തെ പരിശ്രമത്തിനുശേഷം നടൻ സത്യൻ നിർദ്ദേശിച്ചതനുശരിച്ചു കൃഷ്ണൻ നായരുടെ സഹായിയായിപിന്നീടു ജോഷി, ശശികുമാർ, പി.ജി. വിശ്വംഭരൻ തുടങ്ങി നിരവധി സൂപ്പർഹിറ്റ് മേക്കർമാരുടെ സഹസംവിധായകനായി. ആളൊരുങ്ങി അരങ്ങൊരുങ്ങി ആയിരുന്നു സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യ സിനിമ. ത്യാഗരാജനെ നായകനാക്കി "വിധിമുറൈ' എന്ന തമിഴ് ചിത്രവും സംവിധാനംചെയ്തു. പ്രശാന്ത് എന്ന പേരിൽ ചലച്ചിത്രങ്ങളും സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനം
അസോസിയേറ്റ് സംവിധാനം
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia