തേരട്ടക്കക്ക
ആംഫിന്യൂറ അഥവാ പോളിപ്ലക്കോഫോറ വർഗത്തിൽപ്പെടുന്ന കക്കകളാണ് തേരട്ടക്കക്ക. ഇവ ആഴംകുറഞ്ഞ സമുദ്രത്തിലെ പാറകളിൽ ഒട്ടിപ്പിടിച്ചു ജീവിക്കുന്നു. ഇത്തരം കക്കകളെ തൊട്ടാൽ ഇവ തേരട്ടകളെപ്പോലെ ചുരുളും. അതിനാലാണ് ഇവയെ തേരട്ടക്കക്കകൾ എന്നു വിളിക്കുന്നത്. അറുന്നൂറിലധികം സ്പീഷീസുണ്ട്. ക്രാസ്പെഡോക്കൈറ്റൺ, ഇസ്ക്ക്നോക്കൈറ്റൺ എന്നിവയാണ് സാധാരണ കാണപ്പെടുന്നവ. അക്കാന്തോക്കൈറ്റൺ ചെന്നൈ കടൽത്തീരങ്ങളിൽ കാണപ്പെടുന്ന സ്പീഷീസാണ്. ശരീരഘടനതേരട്ടക്കക്കകൾ 3 മില്ലിമീറ്റർ മുതൽ 30 സെന്റിമീറ്റർ വരെ നീളമുള്ളവയാണ്. ഇവയ്ക്ക് ശിരസ്സും നേത്രങ്ങളും ശൃംഗികകളും സ്പർശിനികളും പ്രത്യേകമായി കാണപ്പെടുന്നില്ല. അതിവ്യാപനം ചെയ്യുന്ന എട്ട് കാൽസ്യമയ ബാഹ്യാവരണത്താൽ ശരീരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പാർശ്വഭാഗങ്ങളിൽ മുള്ളുകളോ ചെതുമ്പലുകളോ കാണപ്പെടാറുണ്ട്. ശരീരത്തിന്റെ അടിഭാഗത്ത് മുഴുനീളത്തിൽ പരന്നു മാംസളമായ പാദം ഉണ്ടായിരിക്കും. പാദത്തിന്റെ സഹായത്താലാണ് തേരട്ടക്കക്കകൾ സഞ്ചരിക്കുന്നതും പാറയിൽ ഒട്ടിപ്പിടിച്ചിരിക്കുന്നതും. പാദത്തിനു ചുറ്റുമായി കാണുന്ന ചെറിയൊരു ചാലിലാണ് ശ്വസനാവയവമായ ഗില്ലുകൾ സ്ഥിതിചെയ്യുന്നത്. നത്തയ്ക്കയുടേതുപോലെ പല്ലുള്ള നാവാണ് തേരട്ടക്കക്കകളുടേത്. പ്രജനനംആൺ പെൺ ജീവികൾ വെവ്വേറെയായി കാണപ്പെടുന്നു. ചിലയിനം തേരട്ടക്കക്കകൾ രണ്ടുലക്ഷത്തോളം മുട്ടകൾ ഇടാറുണ്ട്. മുട്ട വിരിഞ്ഞ് ട്രോക്കോഫോർ ലാർവ പുറത്തുവരുന്നു. അവലംബം
|
Portal di Ensiklopedia Dunia