തെസ്‌നിഖാൻ
മലയാളചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് തെസ്‌നിഖാൻ. മലയാളചലച്ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളാണ് തെസ്‌നിഖാൻ പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്. കഥാപാത്ര വേഷങ്ങളുടെ ചിത്രീകരണത്തിലൂടെ അവർ വ്യാപകമായി അറിയപ്പെടുന്നു.[1][2]2020 ൽ മലയാള റിയാലിറ്റി ടിവി സീരീസായ ബിഗ് ബോസിന്റെ രണ്ടാം സീസണിൽ അവർ മത്സരിച്ചു. സ്വകാര്യ ജീവിതംപിതാവായ അലിഖാൻ പ്രശസ്ത മജീഷ്യൻ ആയിരുന്നു. ആദ്യ കാലങ്ങളിൽ തെസ്നി ഖാൻ സ്റ്റേജുകളിൽ പിതാവിന്റെ സഹായി എന്ന നിലയിൽ പല മാജിക് ഷോകളിലും പങ്കെടുത്തിരുന്നു.[3]പിന്നീട് കൊച്ചിൻ കലാഭവനിൽ പഠിച്ചു. അഭിനയ ജീവിതംഫലിതരസപ്രാധാനമായ പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കാറുള്ള നടിയായ തെസ്‌നിഖാൻ തന്റെ ഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ ഒരു നടിയാണ്. 1988 ൽ ഡെയ്‌സി എന്ന ചിത്രത്തിലൂടെ ആണ് അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായി നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ചു. ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ നല്ല കയ്യടക്കം തെസ്നിഖാന് ഉണ്ട്. 2020 ലെ മോഹൻലാൽ അവതാരകൻ ആയ ബിഗ് ബോസിലും പങ്കെടുത്തിരുന്നു. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് , കൈരളിയിൽ ജഗപൊഗ. , കൗമുദി ചാനലിൽ ഫൈവ് മിനിറ്റ് ഫൺ സ്റ്റാർ തുടങ്ങിയ ഷോകളിൽ ജഡ്ജ് ആയി പങ്കെടുത്തു . കൂടാതെ നമ്മൾ തമ്മിൽ പോലുള്ള ടാക്ക് ഷോകളിലു.ം പങ്കെടുത്തു . നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട് അഭിനയിച്ച സിനിമകൾഅവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia