തീക്കതിർ
സി.പി.ഐ.എമ്മിന്റെ തമിഴ്നാട് സംസ്ഥാനകമ്മിറ്റിയുടെ മുഖപത്രമാണ് തീക്കതിർ. ചരിത്രംആശയസമരത്തിനുള്ള ആയുധമെന്നനിലയിൽ 1963 ജൂൺ 29നാണ് തീക്കതിർ ഒരു വാരികയായി ചെന്നൈയിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത്.[1] കോയമ്പത്തൂരിലെ മിൽ തൊഴിലാളികളിൽനിന്ന് സംഭരിച്ച സംഭാവനയായിരുന്നു ആദ്യ മൂലധനം. അർപുതസാമി (അപ്പു ) ആയിരുന്നു ആദ്യ പത്രാധിപർ. 1964ൽ സിപിഐ എം രൂപീകരിക്കപ്പെട്ടപ്പോൾ പാർട്ടിയുടെ തമിഴ്നാട് സംസ്ഥാനകമ്മിറ്റിയുടെ മുഖപത്രമായി തീക്കതിർ മാറി. 1969ൽ മധുരയിൽനിന്നു സ്ഥിരം പതിപ്പ് പ്രസിദ്ധീകരണമാരംഭിച്ചു. 1971 മുതൽ തീക്കതിർ ദിനപത്രമായി പ്രസിദ്ധീകരിച്ചുതുടങ്ങി. 1993-ൽ രണ്ടാമത്തെ പതിപ്പ് ചെന്നൈയിൽനിന്ന് ആരംഭിച്ചു. മൂന്നാമത്തെ പതിപ്പ് 2007 മെയ് 23ന് കോയമ്പത്തൂരിൽനിന്നും നാലാമത്തെ പതിപ്പ് 2010 സെപ്തംബർ 5ന് തിരുച്ചിറപ്പള്ളിയിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ചു. പി പരമേശ്വരനാണ് നിലവിലെ പത്രാധിപർ. അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia