താറാവ് (ചലച്ചിത്രം)
കഥാംശംചെല്ലുന്നിടത്തെല്ലാം പ്രശ്നം വിതക്കുന്ന സ്നേഹിക്കുന്നവർക്കെല്ലാം ദുഖം നൽകാൻ വിധിക്കപ്പെട്ട ആ ദുർവിധിയിൽ പരിതപിക്കുന്ന ഒരു കരുത്തന്റെ കഥ. താറാവ് കർഷകനായ ചേന്നൻ (മധു) ഒരിക്കൽ രാത്രി വീട്ടിലെത്തിയപ്പോൾ കാണുന്നത് പെങ്ങൾ ചിരുതയും(സത്യചിത്ര) പുലയൻ തേവനുമായുള്ള(കെ പി എ സി സണ്ണി) അവിഹിതവേഴ്ചയാണ്. കയ്യിലുള്ള പങ്കായം കൊണ്ടുള്ള അടിയിൽ ചിരുത കൊല്ലപ്പെട്ടു. അവളെ കായലിൽ താഴ്തി. മറ്റാരും കണ്ടില്ലെന്ന് കരുതിയിരുന്ന അവനെ അമ്പരപ്പിച്ചുകൊണ്ട് മാനസികനില തെറ്റിയനിലയിൽ ഭാര്യ കാളി(സുകുമാരി) കൊലകണ്ടവളെ പോലെ പ്രതികരിക്കുന്നു. വീടിന്റെ സമാധാനത്തിനായി ചേന്നൻ താറാവുകളുമായി നാടുവിടുന്നു. മറ്റൊരു ദേശത്തെത്തുന്ന അയാൾ മറ്റൊരു താറാവുകർഷകനായ രാമനുമായി(ശങ്കരാടി) ചങ്ങാത്തത്തിലാവുന്നു. ശുദ്ധനായ രാമന്റെ സൗഹൃദത്തിനിടക്ക് അയാളുടെ ഭാര്യ നീലി(ശുഭ) അവനിൽ കാമുകനെകാണുന്നു. സുഹൃത്തായ രാമനെ വഞ്ചിക്കുന്നതിൽ വ്യസനിച്ച് അയാൾ ഒരു രാത്രി നാടുവിടുന്നു. പിന്നീടയാൽ എത്തുന്ന ദേശത്ത് അയാൾ തേവനാൽ ആക്രമിക്കപ്പെടുന്നു. വേശ്യയായ കാക്കപ്പെണ്ണാണ് (ശ്രീവിദ്യ) അയാളെ പരിചരിക്കുന്നത്. അവിടെ കാക്കപ്പെണ്ണിന്റെ രക്ഷകനായി അവളെയും മകൾ കാർത്തുവിന്റെയും(റാണി പത്മിനി) സംരക്ഷകനാകുന്നു. ജന്മിയുമായി ഇടയുന്ന അവർ താമസിക്കുന്ന വീട് തീവെക്കപ്പെടുന്നു. അതിൽ കാക്കപ്പെണ്ണ് കൊല്ലപ്പെടുന്നു. കാർത്തുവിനെയും കൊണ്ട് സ്വന്തം വീട്ടിലെത്തുന്നു. മകൻ നാരായണൻ കുട്ടി(എം ജി സോമൻ) യുവാവായി പുലക്കള്ളി അക്കയെ(അംബിക) പ്രേമിക്കുകയായിരുന്നു. ചേന്നൻ എതിർത്തെങ്കിലും അവൻ അക്കയെ വേൾക്കുന്നു. അക്കക്ക് പെറ്റുനോവിനിടയിൽ മരണം സംഭവിക്കുന്നു. അതിനിടയിൽ തേവൻ നാരായണൻ കുട്ടിയെ കൊല്ലുന്നു. തേവനെയും കൊന്ന് ചിരുതയെകൊന്ന കുറ്റവും ഏറ്റ് ചേന്നൻ ജയിലിൽ പോകുന്നു.
താരനിര[4]
ഗാനങ്ങൾ[5]
അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia