താത്താർ ഭാഷ
ആൾടെയ്ക് ഭാഷാഗോത്രത്തിൽ ടർകിക് ഉപസമൂഹത്തിലെ ഉത്തര പശ്ചിമ ശാഖയായ കിപ്ഛാകിൽപ്പെട്ട ഒരു വികസിത ഭാഷയാണ് താത്താർ ഭാഷ. താർതാർ (Tartar) എന്ന പേരിലും ഈ ഭാഷ അറിയപ്പെടുന്നു. റഷ്യയിലും സൈബീരിയയിലുമായി 60 ലക്ഷത്തോളം ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നവരാണ്. കസാൻതാത്താറിൽ പ്രചാരത്തിലിരിക്കുന്ന മധ്യതാത്താർ, മധ്യവോൾഗയിലെ പശ്ചിമ (മിഷാരി) താത്താർ, സൈബീരിയയിൽ ഉപയോഗിക്കുന്ന പൂർവതാത്താർ എന്നിങ്ങനെ താത്താർ ഭാഷയെ മൂന്നായി വിഭജിച്ചിരിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിലാണ് താത്താർ ജനസമൂഹം റഷ്യയിൽ പ്രവേശിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിൽ പ്രാചീന താത്താർ ഭാഷയിൽനിന്ന് ആധുനിക താത്താർ സാഹിത്യഭാഷ ഉരുത്തിരിഞ്ഞു.
1927 വരെ അറബിലിപിയും 1939 വരെ റോമൻലിപിയും താത്താർ ഭാഷയിൽ ഉപയോഗിച്ചിരുന്നു. അതിനുശേഷം സിറിലിക് ലിപിവ്യവസ്ഥയാണ് തുടർന്നുവരുന്നത്. അവലംബം
|
Portal di Ensiklopedia Dunia