താഇഫ്
![]() സൗദി അറേബ്യയിലെ മക്ക പ്രവിശ്യയിൽ പെട്ട ഒരു പട്ടണമാണ് താഇഫ് (الطائف). സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ (5600 അടി) ഉയരത്തിലാണ് താഇഫ് പട്ടണം സ്ഥിതിചെയ്യുന്നത്. 2010ലെ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 9,87,914 ആണ്[2]. സരവാത്ത് മലനിരകളാൽ സമ്പുഷ്ടമായ താഇഫ് സൗദിയിലെ പ്രധാന വിനോദ സഞ്ചാര മേഖലയും കാർഷിക മേഖലയും ആണ്[3]. സൗദി അറേബ്യയുടെ ഭരണാധികാരികൾ വേനൽക്കാലത്ത് ചൂടൊഴിവാക്കാനായി റിയാദിൽ നിന്നും താഇഫിലേക്കു പ്രവർത്തനം മാറ്റിപ്പോരുന്നു. പ്രധാന കൃഷി തേനും മുന്തിരിയുമാണ്. വിനോദ സഞ്ചാരംജിദ്ദയിൽ നിന്നും അൽഹദ ചുരം വഴി160 കിലോ മീറ്റർ ആണ് തായിഫിലേയ്ക്കുള്ള ദൂരം. താഇഫ് പുഷ്പമേളസമുദ്രനിരപ്പിൽനിന്നും അയ്യായിരം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന തായിഫിൽ എല്ലാ വർഷവും റോസാപ്പൂ വിളവെടുപ്പുകാലത്തു നടക്കുന്ന ആഘോഷമാണ് താഇഫ് പുഷ്പമേള. ലൂന പാർക്കിനടുത്ത അൽസിഭാദ് ഗാർഡനിലാണ് പുഷ്പമേള ഒരുക്കുന്നത്. മേളയോടനുബന്ധിച്ച് തായിഫ് നഗരസഭ ഭീമൻ പൂക്കളം ഒരുക്കാറുണ്ട്. തായിഫിൽ നടക്കുന്ന റോസാപ്പൂമേള കാണാൻ സൗദിയുടെ വിവിധ പ്രവിശ്യകളിൽനിന്ന് നിരവധി പേർ എത്താറുണ്ട്. രണ്ടാഴ്ച നീണ്ടുനില്ക്കുന്ന പുഷ്പപ്രദർശനത്തോടനുബന്ധിച്ച് വിവിധ സാംസ്‌കാരികപരിപാടികളും സംഘടിപ്പിച്ചിക്കുന്നു. കൂടാതെ മേളയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക കലാമത്സരങ്ങളും സംഘടിപ്പിക്കുന്നു. തായിഫിന്റെ വിവിധ ഭാഗങ്ങളിൽ 760 റോസാപ്പൂതോട്ടങ്ങളും ഇതിനായുള്ള 23 ഫാക്ടറികളും ഉണ്ട്. ഓരോ വർഷവും 233 ദശലക്ഷം റോസാപ്പൂക്കളാണ് ഇവിടെനിന്നും വിളവെടുക്കുന്നത്. ശഫാ, അനുഹദാ, ബനു സഅദ് മേഖലകളിലാണ് റോസാപ്പൂ തോട്ടങ്ങളുള്ളത്. ചിത്ര ശാല
അവലംബം
|
Portal di Ensiklopedia Dunia