ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
തലേക്കുന്നിൽ ബഷീർ
ലോക്സഭാംഗം
ഓഫീസിൽ 1984-1989, 1989-1991
മണ്ഡലം
ചിറയിൻകീഴ്
രാജ്യസഭാംഗം
ഓഫീസിൽ 1977-1979, 1979-1984
വ്യക്തിഗത വിവരങ്ങൾ
ജനനം
07/03/1945 വെഞ്ഞാറമൂട്, തിരുവനന്തപുരം ജില്ല
മരണം
25 മാർച്ച് 2022(2022-03-25) (പ്രായം 77) തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് താലൂക്കിലെ വെമ്പായം ഗ്രാമത്തിലെ തലേക്കുന്നിൽ വീട്ടിൽ മീരാൻ സാഹിബിൻ്റെയും ബീവി കുഞ്ഞിൻ്റെയും മകനായി 1945 മാർച്ച് ഏഴിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മാർ ഇവാനിയോസ്, ലോ കോളേജ് എന്നിവിടങ്ങളിൽ നിന്ന് ബിരുദവും നിയമബിരുദവും നേടി. ഒരു അഭിഭാഷകൻ കൂടിയായിരുന്നു ബഷീർ.[5]
രാഷ്ട്രീയ ജീവിതം
വിദ്യാർത്ഥിയായിരിക്കുമ്പോഴെ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് രാഷ്ട്രീയ പ്രവേശനം. സംഘടനയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡൻറായിരുന്ന ബഷീർ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
1977-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗമായെങ്കിലും
1977-ൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ എ.കെ. ആൻറണിയ്ക്ക് നിയമസഭയിലേക്ക് മത്സരിക്കാനായി നിയമസഭാംഗത്വം രാജിവച്ചു.
കെ.പി.സി.സി പ്രസിഡൻ്റായിരുന്ന രമേശ് ചെന്നിത്തല 2011-ൽ ഹരിപ്പാട് നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചപ്പോൾ കെ.പി.സി.സിയുടെ ആക്ടിംഗ് പ്രസിഡൻ്റായും പ്രവർത്തിച്ചു.
മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിൻ്റെ അനുഭാവിയായിരുന്ന ബഷീർ പാർട്ടിയിൽ എ.കെ. ആൻറണിയുടെ വിശ്വസ്ഥനായിരുന്നു. പ്രേം നസീർ ഫൗണ്ടേഷൻ ചെയർമാനായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന ബഷീർ ശാരീരിക അവശതകളെ തുടർന്ന് 2016-ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.
പ്രധാന പദവികളിൽ
1972-2015 : കെ.പി.സി.സി, നിർവാഹക സമിതി അംഗം
1977 : നിയമസഭാംഗം, കഴക്കൂട്ടം
1977-1979, 1979-1984 : രാജ്യസഭാംഗം
1980-1989 : തിരുവനന്തപുരം, ഡി.സി.സി പ്രസിഡൻ്റ്
1984-1989, 1989-1991 : ലോക്സഭാംഗം, ചിറയിൻകീഴ്
1993-1996 : ചെയർമാൻ, തിരുവനന്തപുരം ഡെവലപ്മെൻ്റ് അതോറിറ്റി (ട്രിഡ)
2001-2004 : കെ.പി.സി.സി, ജനറൽ സെക്രട്ടറി
2005-2012 : കെ.പി.സി.സി, വൈസ് പ്രസിഡൻറ്
2011 : കെ.പി.സി.സി, ആക്ടിംഗ് പ്രസിഡൻറ്
2013-2016 : മലയാളം മിഷൻ, അധ്യക്ഷൻ
മറ്റ് പദവികൾ
കേരള യൂണിവേഴ്സിറ്റി യൂണിയൻ്റെ പ്രഥമ ചെയർമാൻ
പ്രേം നസീർ ഫൗണ്ടേഷൻ ചെയർമാൻ
രചിച്ച പുസ്തകങ്ങൾ
രാജീവ് ഗാന്ധി : സൂര്യതേജസിൻ്റെ ഓർമയ്ക്ക്
വെളിച്ചം കൂടുതൽ വെളിച്ചം
മണ്ഡേലയുടെ നാട്ടിൽ, ഗാന്ധിജിയുടേയും
വളരുന്ന ഇന്ത്യ - തളരുന്ന കേരളം
ഓളവും തീരവും
മരണം
വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കേ 2022 മാർച്ച് 25ന് അന്തരിച്ചു.[6][7]