ഡെൽഹിയിലെ ബ്രിട്ടീഷ് റെസിഡന്റ്1803-ലെ ഡെൽഹി യുദ്ധത്തിൽ മറാഠരെ തോൽപ്പിച്ച് ബ്രിട്ടീഷുകാർ ദില്ലിയുടെ നിയന്ത്രണമേറ്റെടുത്തതിനെത്തുടർന്ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയെ റെസിഡന്റായി ഡെൽഹിയിൽ നിയമിക്കാനാരംഭിച്ചു. തുടക്കത്തിൽ റെസിഡന്റ് എന്നാൽ മുഗൾ സഭയിലെ ബ്രിട്ടീഷ് ഗവർണർ ജനറലിന്റെ പ്രതിനിധിയായിരുന്നു. എന്നാൽ ബ്രിട്ടീഷ് ആധിപത്യം ശക്തിപ്പെടുകയും മുഗൾ ശക്തി ക്ഷയിക്കുകയും ചെയ്തതോടെ കാലക്രമേണ ഡെൽഹിയുടെയും ചുറ്റുവട്ടത്തേയും ഭരണം റെസിഡന്റ് നേരിട്ട് കൈയിലെടുത്തു. മുഗൾ ചക്രവർത്തിയുടെ പ്രവർത്തനങ്ങളും റെസിഡന്റിന്റെ നിയന്ത്രണത്തിലായി.[1] ഡെൽഹിയുടെ ദീർഘമായ ചരിത്രവും ഹിന്ദുസ്ഥാന്റെ തലസ്ഥാനം, മുഗൾ സാമ്രാജ്യത്തിന്റെ കേന്ദ്രം എന്നീ നിലകളിലുള്ള അതിന്റെ സ്ഥാനവും മൂലം ഡെൽഹിയിലെ റെസിഡന്റ് സ്ഥാനത്തിന് പ്രാധാന്യമുണ്ടായിരുന്നു. 1833-ൽ ആഗ്ര ആസ്ഥാനമാക്കി, വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ എന്ന ഒരു പുതിയ പ്രവിശ്യ രൂപീകരിച്ചപ്പോൾ ഡെൽഹി അതിന്റെ കീഴിലായി. ഡെൽഹി റെസിഡന്റിന്റെ നില പ്രസ്തുത പ്രവിശ്യയുടെ ലെഫ്റ്റനന്റ് ഗവർണറുടെ കീഴിലായി. ഇതോടെ റെസിഡന്റ് എന്ന സ്ഥാനപ്പേര് ഏജന്റ് എന്നായും പിന്നീട് കമ്മീഷണർ എന്നുമായി മാറി.[2] 1857-ലെ ലഹളക്കുശേഷം ഡെൽഹിയുടെ ഭരണം ബ്രിട്ടീഷുകാർ നേരിട്ട് ഏറ്റെടുത്തതോടെ റെസിഡന്റ് സ്ഥാനം നിർത്തലായി. സൈമൺ ഫ്രേസറായിരുന്നു അവസാനത്തെ റെസിഡന്റ്. ഇദ്ദേഹം ലഹളയിൽ മരിക്കുകയായിരുന്നു. റെസിഡന്റുമാരുടെ പട്ടിക
അവലംബംകുറിപ്പുകൾ
|
Portal di Ensiklopedia Dunia