ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ)
കരുണാകരന്റെ മകനായ കെ. മുരളീധരനായിരുന്നു പാർട്ടി പ്രസിഡന്റ്. പ്രാദേശിക തിരഞ്ഞെടുപ്പിൽ പാർട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്നു പ്രവർത്തിച്ചത് വിജയമായിരുന്നു. ഇതെത്തുടർന്നുവന്ന നിയമസഭാതിരഞ്ഞെടുപ്പിൽ ഡി.ഐ.സി.(കെ) പാർട്ടിയെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്തിയില്ല. പാർട്ടിക്ക് ഇലക്ഷനിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കുവാനും സാധിച്ചില്ല. പിന്നീട് കരുണാകരനും മുരളീധരനും ചില പാർട്ടി പ്രവർത്തകരും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ലയിച്ചു. ഒരു ചെറിയ കാലയളവിനു ശേഷം കരുണാകരൻ കോൺഗ്രസിലേയ്ക്ക് തിരികെ ചേർന്നു. ചരിത്രംകോൺഗ്രസിലെ ഉൾപ്പാർട്ടി പ്രശ്നങ്ങളെത്തുടർന്നാണ് ഈ കക്ഷി രൂപപ്പെട്ടത്. കരുണാകരന് ആവശ്യത്തിനു പരിഗണന നൽകുന്നില്ല എന്ന പരാതി ഇദ്ദേഹത്തിന്റെ അനുയായികൾക്കുണ്ടായിരുന്നു. കരുണാകരന്റെ മകൻ കെ. മുരളീധരനും കേരള കോൺഗ്രസ് നേതാവായ ടി.എം. ജേക്കബും എം.എ. ജോണുമായിരുന്നു പാർട്ടിയിലെ മറ്റു നേതാക്കൾ. പിളർപ്പിനുശേഷം ഡി.ഐ.സി.(കെ) പാർട്ടിക്ക് ഇടതുമുന്നണിയിൽ ഒരു സ്ഥാനം നേടാനായില്ല. പാർട്ടിയിൽ 'ഡി.ഐ.സി.(കെ) ഇടതു ഫോറം' എന്നൊരു വിഭാഗം രൂപപ്പെടുകയുമുണ്ടായി. ഇവർക്ക് സ്വന്തമായൊരു കക്ഷി രൂപീകരിക്കാനുള്ള താല്പര്യവുമുണ്ടായിരുന്നു. [2] പിന്നീട് ഡി.ഐ.സി.(കെ) ശരദ് പവാറിന്റെ കീഴിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻ.സി.പി) ലയിക്കാനുള്ള തീരുമാനമെടുത്തു. ഇത് പാർട്ടിയിലെ ചില അംഗങ്ങൾ തിരികെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലേയ്ക്ക് പോകാൻ കാരണമായി. ഇപ്പോൾ ഈ കക്ഷി നിലവിലില്ല. പാർട്ടിയുടെ കൊടിപാർട്ടിയുടെ മൂവർണ്ണക്കൊടിയിൽ ചർക്ക ഇന്ദിരാഗാന്ധിയുടെ ചിത്രവുമാണുണ്ടായിരുന്നത്. അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia