ഡീൻ കുര്യാക്കോസ്
2019 മുതൽ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗവും യൂത്ത് കോൺഗ്രസിൻ്റെ മുൻ സംസ്ഥാന പ്രസിഡൻറും കേരളത്തിൽ നിന്നുള്ള കോൺഗ്രസിൻ്റെ യുവനേതാവുമാണ് അഡ്വ.ഡീൻ കുര്യാക്കോസ് (ജനനം:27 ജൂൺ 1981)[3][4][5] ജീവിത രേഖഎറണാകുളം ജില്ലയിലെ ഐക്കരനാട് താലൂക്കിലെ പൈങ്ങോട്ടൂർ പഞ്ചായത്തിൽ എ.എം.കുര്യാക്കോസിൻ്റെയും റോസമ്മയുടേയും മകനായി 1981 ജൂൺ 27ന് ജനിച്ചു. എം.എ, എൽ.എൽ.ബി.യാണ് വിദ്യാഭ്യാസ യോഗ്യത. തൊടുപുഴ ന്യൂമാൻ കോളേജ്, മൂലമറ്റം സെൻറ്.ജോസഫ് കോളേജ്, എം.ജി.യൂണിവേഴ്സിറ്റി കോട്ടയം, കേരള ലോ അക്കാദമി, ലോ കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഒരു അഭിഭാഷകൻ കൂടിയാണ് ഡീൻ കുര്യാക്കോസ്[6][7] രാഷ്ട്രീയ ജീവിതംകോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിൽ പ്രവർത്തിച്ചാണ് പൊതുരംഗ പ്രവേശനം. 1998-ൽ തൊടുപുഴ ന്യൂമാൻ കോളേജിൽ കെ.എസ്.യുവിൻ്റെ യൂണിറ്റ് സെക്രട്ടറിയായിട്ടാണ് തുടക്കം. 1999-2000 വർഷങ്ങളിൽ കെ.എസ്.യുവിൻ്റെ യൂണിറ്റ് പ്രസിഡൻറായി. 2004 മുതൽ 2007 വരെ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയായും 2007 മുതൽ 2009 വരെ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറായും 2009-2010 വർഷങ്ങളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. 2010 മുതൽ 2013 വരെ യൂത്ത് കോൺഗ്രസ് ഇടുക്കി ലോക്സഭാ മണ്ഡലം പ്രസിഡൻറായ ഡീൻ 2013 മുതൽ 2020 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറായിരുന്നു[8][9] 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് മത്സരിച്ചെങ്കിലും ഇടത് സ്വതന്ത്രനായ ജോയ്സ് ജോർജിനോട് പരാജയപ്പെട്ടു[10] 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ജോയ്സ് ജോർജിനെ തോൽപ്പിച്ച് ആദ്യമായി ലോക്സഭാംഗമായി.[11][12][13] സ്വകാര്യ ജീവിതം
തിരഞ്ഞെടുപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia