ഡി. വിനയചന്ദ്രൻ
കേരളത്തിലെ ഒരു ആധുനിക കവിയായിരുന്നു ഡി. വിനയചന്ദ്രൻ (1946 മേയ് 16 – 2013 ഫെബ്രുവരി 11).[1] കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1992-ൽ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്[2]. ചൊൽക്കവിതകൾക്ക് മലയാളത്തിൽ ജീവൻ നൽകിയ കവി കൂടിയായിരുന്നു വിനയചന്ദ്രൻ. ആലാപനത്തിലെ മൌലികത അദ്ദേഹത്തിന്റെ കവിതകളെ കൂടുതൽ ജനമനസ്സുകളിലെത്തിച്ചു ജീവിതരേഖ1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിൽ ജനനം. ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993 ൽ എം.ജി. യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനുമായിരുന്നു.[3] ജോലിയിൽ നിന്ന് വിരമിച്ച ശേഷം മുഴുസമയ സാഹിത്യപ്രവർത്തനത്തിൽ മുഴുകിയിരിക്കുകയായിരുന്നു. അവിവാഹിതനായിരുന്ന വിനയചന്ദ്രൻ 2013 ഫെബ്രുവരി 11 നു ശ്വാസകോശ രോഗത്തെത്തുടർന്ന് തിരുവനന്തപുരത്തെ എസ്.കെ. ആശുപത്രിയിൽ അന്തരിച്ചു[1][2]. പുരസ്കാരങ്ങൾ
പ്രസിദ്ധീകരിച്ച കൃതികൾ
എഡിറ്റ് ചെയ്തവ
അവലംബം
പുറത്തുനിന്നുള്ള കണ്ണികൾD. Vinayachandran എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia