ഡി.വി.ഡി.
ഉയർന്ന സംഭരണ ശേഷിയുള്ള (storage capacity) ഒരു ആലേഖനോപകരണമാണ് ഡി.വി.ഡി. അഥവാ ഡിജിറ്റൽ വേഴ്സ്റ്റൈൽ ഡിസ്ക്. വളരെ പ്രചാരം നേടിയ ഒപ്റ്റിക്കൽ ഡിസ്ക് ഫോർമാറ്റാണിത്. ഒരു കോംപാക്ട് ഡിസ്കിൻറെ വലിപ്പമാണ് ഉള്ളതെങ്കിലും കോംപാക്ട് ഡിസ്കിനേക്കാൾ ആറ് മടങ്ങ് കൂടുതൽ സംഭരണ ശേഷി ഡിവിഡിക്കുണ്ട്. ചരിത്രം1993-ൽ രണ്ട് ഹൈ ഡെൻസിറ്റി ഒപ്റ്റിക്കൽ ഫോർമാറ്റുകൾ വികസിപ്പിക്കുകയുണ്ടായി. ഫിലിപ്സ്, സോണി എന്നിവരുടെ മൾട്ടിമീഡിയ കോംപാക്ട് ഡിസ്കാണ്(MMCD) ഒന്ന്, രണ്ട് തോഷിബ, ടൈം വാർണർ,ഹിറ്റാച്ചി, പയനിയർ, തോംസൺ,ജെവിസി എന്നിവരുടെ സൂപ്പർ ഡെൻസിറ്റി ഡിസ്ക്(SD). ആദ്യ കാലങ്ങളിൽ 'ഡിജിറ്റൽ വിഡിയൊ ഡിസ്ക്' എന്നതിന്റേയും പിന്നീട് 'ഡിജിറ്റൽ വേഴ്സറ്റൈൽ ഡിസ്ക്' എന്നതിന്റേയും സംക്ഷിപ്തരൂപമായിരുന്നു ഡിവിഡി. എന്നാൽ ഇന്ന് ഡിസ്ക് എന്നതു പോലെ, ഡിവിഡിയും ഒരു അംഗീകൃത ചുരുക്കപ്പേരായി മാറിയിരിക്കുന്നു. സിഡി റോമുമായി സാമ്യമുണ്ടെങ്കിലും ഡേറ്റ ആലേഖനം ചെയ്യാൻ സിഡി റോമിനെ അപേക്ഷിച്ച് ഉയർന്ന ആവൃത്തിയിലുള്ള ലേസർ രശ്മികളുപയോഗിക്കുന്നതിനാൽ ഡിവിഡിയിലെ പിറ്റുകൾ (pits) സിഡിയിലുള്ളതിനേക്കാൾ ചെറുതും, ട്രാക്കുകൾ കൂടുതൽ നിബിഡവുമാണ്. വിഡിയൊ ഡേറ്റയും, ശബ്ദ ഡേറ്റയും ഒരേ ഡിസ്ക്കിൽ തന്നെ ഉൾക്കൊള്ളിക്കാൻ വേണ്ടി ആരംഭിച്ച പരീക്ഷണങ്ങളിൽ നിന്നാണ് ഡിവിഡി രൂപം കൊണ്ടത്. ഇതിന്റെ വികസനത്തിന് ഹോളിവുഡ് സിനിമാവ്യവസായത്തിന്റെ പിൻബലവും ലഭിച്ചിട്ടുണ്ട്. ഏകവശ ഡിവിഡിയുടേയും സിഡി റോമിന്റേയും സ്വഭാവ വിശേഷങ്ങൾ പട്ടിക ഒന്നിൽ കൊടുത്തിരിക്കുന്നു. വളരെ ഉയർന്ന സംഭരണ ശേഷി, ബഹുതല പ്രവർത്തന ക്ഷമത (inter-operability and backward compatibility) എന്നിവയാണ് ഡിവിഡിയുടെ സവിശേഷതകൾ. പ്രവർത്തനംഏറ്റവും കുറഞ്ഞ സംഭരണ ശേഷി (4.7 ഗിഗാബൈറ്റ്) ഏകവശ ഡിവിഡിക്കാണുള്ളത്. ഏകദേശം ഏഴു സിഡി റോമുകളിൽ സംഭരിക്കാവുന്നത്ര ഡേറ്റ ഒരൊറ്റ ഏകവശ ഡിവിഡിയിൽ ശേഖരിച്ചു വയ്ക്കാം. ചിത്രണ പ്രോഗ്രാമുകൾ (mapping programs), ടെലിഫോൺ നമ്പർ ഡേറ്റാബേസുകൾ എന്നിങ്ങനെ ഉയർന്ന സംഭരണ ശേഷി വേണ്ട ആവശ്യങ്ങൾക്ക് ഡിവിഡി ഒരു അനുഗ്രഹമാണ്. ഇതുപോലെ രണ്ടു മണിക്കൂർ സമയം നീണ്ടു നിൽക്കുന്ന ഒരു ചലച്ചിത്രത്തിന്റെ മുഴുവൻ വിഡിയൊ ഡേറ്റ, ശബ്ദ സറൌണ്ട് ഓഡിയൊ(surround-sound audio), രണ്ടോ മൂന്നോ സവിശേഷ ഡേറ്റാ ട്രാക്കുകൾ എന്നിവയെല്ലാം ഒരു ഡിവിഡിയിൽ ഒതുക്കാൻ കഴിയും. ഡിവിഡി പ്ലേയർ അഥവാ ഡിവിഡി - റോം, പിസി ഡ്രൈവ്, എന്നീ രണ്ട് മാധ്യമങ്ങളിലേയും ഡേറ്റ ഫോർമാറ്റും ലേസർ സാങ്കേതിക വിദ്യയും ഒന്നായതിനാൽ ഡിവിഡി ടെലിവിഷൻ സെറ്റിലും പിസിയിലും, ഒരുപോലെ ഉപയോഗിക്കാം. ഇതാണ് ഇന്റർ-ഓപ്പറെബിലിറ്റി എന്നറിയപ്പെടുന്നത്. ഡിവിഡിയുടെ ഗുണമേന്മകൾക്കു നിദാനം ഡേറ്റയെ ചുരുക്കി അടുക്കാനുള്ള സാങ്കേതികവിദ്യയാണ്. വിഡിയൊ, ഓഡിയൊ ഡേറ്റകളെ വ്യത്യസ്ത രീതിയിലാണ് സംക്ഷിപ്തമാക്കുന്നത്. ഓഡിയൊ രംഗത്ത് ഇന്ന് പ്രധാനമായി രണ്ട് ആലേഖന രീതികൾ പ്രാബല്യത്തിലുണ്ട്. ഡോൾബി സറൗണ്ട് AC-3 അഥവാ ഡോൾബി ഡിജിറ്റൽ സറൗണ്ട് സൗണ്ട് രീതിയാണ് ആദ്യത്തെ സംവിധാനം. അഞ്ച് സറൗണ്ട് ശബ്ദ ചാനലുകളും ഒരു ദിശാരഹിത (directionless) സബ് വൂഫർ ചാനലും ഇതിലുണ്ട്. MPEG-2 (motion picture experts group- 2) ഓഡിയൊ ആണ് രണ്ടാമത്തെ രീതി. ആദ്യത്തേതിനെ അപേക്ഷിച്ച് രണ്ട് ശബ്ദ ചാനലുകൾ ഇതിൽ കൂടുതലായി ഉണ്ടായിരിക്കും. ഏതു രാജ്യത്തെ വിപണി ലക്ഷ്യമാക്കിയാണ് ഡിവിഡി നിർമ്മിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ആലേഖന രീതി തിരഞ്ഞെടുക്കുന്നത്. വടക്കെ അമേരിക്ക, ജപ്പാൻ മുതലായ രാജ്യങ്ങളിലെ വിപണിയിൽ പുറത്തിറക്കുന്ന ഡിവിഡികൾ ഡോൾബി AC-3 ഫോർമാറ്റിൽ തയ്യാറാക്കുമ്പോൾ യൂറോപ്യൻ രാജ്യങ്ങളിൽ പുറത്തിറക്കുന്നവ MPEG-2 ഫോർമാറ്റിലാണ് രൂപപ്പെടുത്തുന്നത്. ഇപ്രകാരം സാമ്യമല്ലാത്ത രണ്ടു രീതികൾ പ്രചരിപ്പിക്കാൻ പ്രോത്സാഹനം നൽകുന്നത് ഹോളിവുഡ് ചലച്ചിത്ര വ്യവസായ രംഗമാണ്. ഒരു ചലച്ചിത്രവും അതിന്റെ ഡിവിഡി പതിപ്പും രണ്ട് സമയങ്ങളിലായി വടക്കേ അമേരിക്കയിലും യൂറോപ്പിലും പുറത്തിറക്കാനും, അനധികൃത ഡിവിഡി നിർമ്മാണം (DVD priacy) മൂലം ചലച്ചിത്ര വ്യവസായത്തിന് നഷ്ടം വരാതിരിക്കാനുമാണ് ഹോളിവുഡ് വ്യവസായ രംഗം ഇത്തരത്തിലൊരു മുൻകരുതൽ എടുക്കുന്നത്.
സംഭരണ ശേഷി
+,- ഫോർമാറ്റുകൾ തമ്മിൽ ചെറിയ വ്യത്യാസമുണ്ട്.
സാങ്കേതികത
ഡ്യുവൽ ലെയർ റെക്കോർഡിങ്ഇത് കൂടുതൽ ഡേറ്റ സംഭരിക്കുവാൻ സഹായിക്കും. ഇതു വഴി 8.5 ജിബി ഡേറ്റ വരെ ഒരു വശത്ത് സംഭരിക്കുവാൻ സാധിക്കും. ഡിവിഡി-വീഡിയോഡിവിഡി മാധ്യമത്തിൽ വീഡിയോ സംഭരിക്കാനുള്ള സ്റ്റാൻഡേർഡാണ് ഡിവിഡി-വീഡിയോ. ഡിവിഡി-ഓഡിയോഎതിരാളികൾബ്ലൂ റേ ഡിസ്ക്, ഹൈ ഡെഫനിഷൻ ഡിവിഡി എന്നിവയാണ് മുഖ്യ എതിരാളികൾ. ഒരു ഡബിൾ ലെയർ ബ്ലൂ റേ ഡിസ്കിന് 50 ജി.ബി വരെ ഡേറ്റാ സംഭരിക്കുവാൻ കഴിയും, ഒരു ഡബിൾ ലെയർ ഡിവിഡിയുടെ ഏകദേശം ആറു മടങ്ങാണിത്.
അവലംബം
പുറം കണ്ണികൾ![]() വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട
പരിശീലനക്കുറിപ്പുകൾ All About Converting From Several Video Formats To DVD എന്ന താളിൽ ലഭ്യമാണ്
|
Portal di Ensiklopedia Dunia