ടോയ് സ്റ്റോറി 3
2010 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ 3ഡി കമ്പ്യൂട്ടർ അനിമേഷൻ ചിത്രവും, പിക്സാറിന്റെ ടോയ് സ്റ്റോറി ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗവുമാണ് ടോയ് സ്റ്റോറി 3. പിക്സാർ അനിമേഷൻ സ്റ്റുഡിയോസ് നിർമ്മാണം നിർവഹിച്ച ചിത്രം വിതരണം ചെയ്തത് വാൾട്ട് ഡിസ്നി പിക്ചർസ് ആയിരുന്നു. ലീ ഉൻക്രിച്ച് സംവിധാനവും മൈക്കിൾ ആർന്ട് തിരക്കഥയും രചിച്ചു. ഡിസ്നി ഡിജിറ്റൽ 3ഡി, റിയൽ ഡി, ഐമാക്സ് 3ഡി എന്നീ പതിപ്പുകളിൽ ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തി. ഡോൾബി സറൗണ്ട് 7.1 ശബ്ദ സംവിധാനം ആദ്യമായി ഉപയോഗിച്ച ചിത്രമാണ് ടോയ് സ്റ്റോറി 3. തങ്ങളുടെ ഉടമസ്ഥനായ ആൻഡി, കോളേജിൽ പോകാൻ തയ്യാറെടുക്കുന്നതോടെ ഭാവി അനിശ്ചിതത്തിലായ, പാവകളായ വുഡ്ഡി, ബസ്സ് ലൈറ്റിയർ, അവരുടെ മറ്റു സുഹൃത്തുക്കൾ എന്നിവരുടെ കഥയാണ് ടോയ് സ്റ്റോറി 3. ചിത്രത്തിൽ ടോം ഹാങ്ക്സ്, ജോവാൻ കുസെക്, ഡോൺ റിക്കിൾസ്, വാലസ് ഷോൺ, ജോൺ റാറ്റ്സെൻബർഗർ, എസ്റ്റൽ ഹാരിസ്, ജോഡി ബെൻസൺ, ജോൺ മൊറിസ് തുടങ്ങിയ വിപുലമായ താരനിര അണിനിരന്നു. 2009 -ൽ പുറത്തിറങ്ങിയ അപ്പ് എന്ന ചിത്രത്തിന് ശേഷം മികച്ച ചിത്രത്തിനുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിക്കുന്ന രണ്ടാമത്തെ പിക്സാർ ചിത്രമാണ് ടോയ് സ്റ്റോറി 3. അത് കൂടാതെ, തിരക്കഥ, സൗണ്ട് എഡിറ്റിങ്, മികച്ച അനിമേഷൻ ചിത്രം, ഗാനം എന്നിവയ്ക്കും നാമനിർദ്ദേശം ലഭിച്ചു. ലോകമെമ്പാടും ആയിരം കോടി ഡോളർ വരുമാനം ടോയ് സ്റ്റോറി 3 നേടി. അനിമേഷൻ ചിത്രങ്ങളുടെ ഗണത്തിൽ ചരിത്രത്തിൽ ഏറ്റവും വരുമാനം നേടുന്ന മൂന്നാമത് ചിത്രവും, ആയിരം കോടി ഡോളർ ടിക്കറ്റ് വില്പ്പനയിലൂടെ മാത്രം നേടുന്ന ആദ്യ അനിമേഷൻ ചിത്രവുമാണ്. ചിത്രത്തിന്റെ തുടർച്ചയായ ടോയ് സ്റ്റോറി 4 എന്ന ചിത്രം ജൂൺ 15, 2018 -ന് പുറത്തുവരും. അവലംബം
പുറം കണ്ണികൾToy Story 3 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia