ടൊർണേഡോ![]() ഭൗമോപരിതലത്തേയും ക്യുമുലോനിംബസ് മേഘത്തേയും (അപൂർവ്വമായി ക്യുമുലസ് മേഘത്തിന്റെ താഴ്ഭാഗവുമായി) ബന്ധപ്പെട്ട രീതിയിൽ ചുറ്റിത്തിരിയുന്ന വിനാശാകാരിയും ഭയാനകവുമായ വായു സ്തംഭമാണ് ടൊർണേഡോ. ഏറ്റവും ശക്തിയേറിയ അന്തരീക്ഷ പ്രതിഭാസമാണ് ടൊർണേഡോ, ഇവ പല വലിപ്പത്തിലും രൂപത്തിലും കാണപ്പെടുമെങ്കിലും നീണ്ട് സാന്ദ്രമായ നാളത്തിന്റെ രൂപത്തിലാണ് ഏറ്റവും സാധരണയായി പ്രത്യക്ഷപ്പെടുന്നത്, ചുഴിയുടെ നേർത്ത അഗ്രം ഭൗമോപരിതലം സ്പർശിക്കുകയും തകർക്കപ്പെട്ട വസ്തുക്കളുടേയും പൊടിപടലങ്ങളുടേയും മേഘം കൂടെയുണ്ടാകുകയും ചെയ്യും. ഭൂരിഭാഗം ടൊർണേഡോകളുടെയും കാറ്റിന്റെ വേഗത മണിക്കൂറിൽ 64 കി.മീറ്ററിനും 177 കി.മീറ്ററിനും ഇടയിലാണ് ഉണ്ടാകുക, ഏതാണ്ട് 75 മീറ്റർ വീതിയുണ്ടാകും, ദുർബലമാകുന്നതിനു മുൻപ് ഏതാനും കിലോമീറ്ററുകൾ സഞ്ചരിക്കുകയും ചെയ്യും. ഇവയിൽ ഏറ്റവും വന്യമായവയ്ക്ക് കാറ്റ് വേഗത മണിക്കൂറിൽ 480 കി.മീറ്ററിന് മുകളിലും , വീതി ഒരു മൈലിനേക്കാൾ (1.6 കി.മീ.) കൂടുതലും, 100 കി.മീറ്ററിൽ കൂടുതൽ സഞ്ചരിക്കുകയും ചെയ്യും.[1][2][3] ലാൻഡ്സ്പൗട്ട്, ഒന്നിലധികം ചുഴുകളോടുകൂടിയവ, വാട്ടർസ്പൗട്ട് എന്നിങ്ങനെ വിവിധതരത്തിൽ ടൊർണാഡോകളുണ്ട്. മറ്റ് ടൊർണാകളെ പോലുള്ളവ തന്നെയാണ് വാട്ടർസ്പൗട്ടുകൾ ജലാശങ്ങളെ അവയ്ക്ക് മീതെ സർപ്പിളാകൃതിയിലുള്ള നാളരൂപത്താൽ ക്യുമുലസ്, കൊടുങ്കാറ്റ് മേഘങ്ങളുമായി ബന്ധപ്പെട്ടുള്ള കാറ്റുകളാണവ. സൂപ്പർസെല്ലുകളല്ലാത്ത വിഭാഗത്തിൽ ഉൾപ്പെടുത്തി വർഗ്ഗീകരിക്കപ്പെട്ടിരിക്കുന്നവയാണ് വാട്ടർസ്പൗട്ടുകൾ.[4] ഇത്തരം സർപ്പിളാകൃതിയിലുള്ള വായുസ്തംഭങ്ങൾ ഭൂമധ്യരേഖയോടടുത്ത ഉഷ്ണമേഖലാ ഭാഗങ്ങളിലാണ് ഇടയ്ക്കിടയ്ക്ക് രൂപപ്പെടാറ്, ഉയർന്ന അക്ഷാംശങ്ങളിൽ ഇവ അത്ര കാണപ്പെടാറില്ല.[5] ഗസ്റ്റ്നാഡോ, ഡസ്റ്റ് ഡെവിൾ, ഫയർ വേൾ, സ്റ്റീം ഡെവിൾ എന്നിവയാണ് ടൊർണേഡോകൾക്ക് സമാനമായ പ്രകൃതിയിലെ മറ്റ് പ്രതിഭാസങ്ങൾ. കാറ്റിന്റെ പ്രവേഗ വിവരങ്ങളും അവയിൽ നിന്നുള്ള ശബ്ദ ദ്വനികളും ഉപയോഗപ്പെടുത്തുന്ന പൾസ്-ഡോപ്ലർ റഡാർ ഉപയോഗിച്ചും, കൊടുങ്കാറ്റ് കണ്ടെത്തുന്നവരുടെ പരിശ്രമഫലവുമായാണ് ടൊർണേഡോകളെ കണ്ടെത്തുന്നത്. അന്റാർട്ടിക്ക ഒഴികേയുള്ള ഭൂഖണ്ഡങ്ങളിലെല്ലാം ടൊർണേഡോകളെ കാണാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഏറ്റവും കൂടുതൽ ടൊർണേഡോകൾ ഉണ്ടാകുന്നത് അമേരിക്കൻ ഐക്യനാടുകളിലെ ടൊർണേഡോ ആലീ (Tornado Alley) മേഖലയിലാണ്.[6] തെക്കൻ മധ്യേഷ്യ, കിഴക്കനേഷ്യ, ഫിലിപ്പൈൻസ്, കിഴക്കൻ മധ്യ ദക്ഷിണ അമേരിക്ക, ആഫ്രിക്കയുടെ ദക്ഷിണഭാഗം, ഉത്തരപശ്ചിമ യൂറോപ്പ്, ദക്ഷിണപൂർവ്വ യൂറോപ്പ്, പടിഞ്ഞാറൻ ഓസ്ട്രേലിയ, ദക്ഷിണ പൂർവ്വ ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നി ഭൂമേഖലകളിലും ഇവ ഇടയ്ക്കുണ്ടാവുന്നു.[7] ടൊർണേഡോകളെ അവയുടെ ശക്തി അടിസ്ഥാനമാക്കി വിലയിരുത്തുന്ന വ്യത്യസ്ത മാപന രീതികൾ നിലവിലുണ്ട്. ടൊർണേഡോകൾ ഉണ്ടാക്കിയ നാശനഷ്ടത്തിന്റെ അളവനുസരിച്ച് അളക്കുന്നതാണ് ഫുജിത (Fujita) മാപനം, ചില രാജ്യങ്ങൾ ഇതിനു പകരമായി നിലവിൽ മെച്ചപ്പെട്ട ഫുജിത (Enhanced Fujita) മാപനം ഉപയോഗിക്കുന്നുണ്ട്. F0 അല്ലെങ്കിൽ EF0 ആണ് ഏറ്റവും ശക്തികുറഞ്ഞവ, ഇവ മരങ്ങളെ നശിപ്പിക്കുന്നു പക്ഷെ വലിയ കെട്ടിടങ്ങളെ ബാധിക്കുന്നില്ല. F5 അല്ലെങ്കിൽ EF5 വിഭാഗത്തിൽപ്പെട്ടവ ആണ് ഏറ്റവും ശക്തിയേറിയവ, അവ കെട്ടിടങ്ങളെ അവയുടെ അടിത്തറയിൽ നിന്ന് പിഴുത് മാറ്റും കൂറ്റൻ കെട്ടിടങ്ങൾക്ക് വലിയ നാശം വരുത്തുകയും ചെയ്യും. ഇതുനു സമാനമാതാണ് ടൊറോ (TORRO) മാപനവും ഏറ്റവും ശക്തികുറഞ്ഞ T0 മുതൽ ഏറ്റവും ശക്തമായവ T11 വരെയായി തരംതിരിച്ചിരിക്കുന്നു.[8] ഡോപ്ലർ റഡാർ വിവരങ്ങൾ, ഫോട്ടോഗ്രാമെട്രി, ഭൗമോപരിതലിത്തിൽ സൃഷ്ടിക്കപ്പെട്ട ചുഴികളുടെ പാടുകൾ എന്നിവയെല്ലാം ടൊർണേഡോകളുടെ തോത് മനസ്സിലാക്കി അവയെ തരം തിരിക്കുവാൻ ഉപയോഗിക്കപ്പെടുന്നു.[9] നിർവ്വചനങ്ങൾക്യുമുലസ് മേഘങ്ങളെ ആകമാനമോ അതിനു കീഴ്വശവുമായോ ആയ നിലയിലും ഭൗമോപരിതലത്തിലും ബന്ധപ്പെട്ട രീതിയിൽ അതിശക്തമായി ചുറ്റുകറങ്ങുന്ന വായു സ്തംഭത്തേയാണ് ടൊർണേഡോ എന്ന് പറയുന്നത്. എല്ലായിപ്പോഴുമല്ലെങ്കിലും കൂടുതൽ അവസരങ്ങളിലും ഇവ നാളത്തിന്റെ രൂപം പൂണ്ട മേഘത്തെ പോലെയാണ് കാണപ്പെടുക.[10] ഒരു ചുഴിയെ ടൊർണേഡോ ആയി കണക്കാക്കണെമെങ്കിൽ അത് ഒരേ സമയം ഭൗമോപരിതലവുമായും മേഘത്തിന്റെ അടിഭാഗവുമായെങ്കിലും ബന്ധപ്പെട്ട നിലയിലായിരിക്കണം. ശാസ്ത്രജ്ഞർ ഈ പദത്തിനിതുവരെ ഒരു പൂർണ്ണമായ നിർവ്വചനം നൽകിയിട്ടില്ല; ഉദാഹരണത്തിന്, ഒരേ നാളരൂപത്തിന്റെ ഭൗമോപരിതലം സ്പർശിക്കുന്ന രണ്ട് ഭാഗങ്ങളേയും വെവ്വേറേ ടൊർണാഡോകളായി കണക്കാക്കണമോ അതോ ഒന്നായി കണ്ടാൽ മതിയോ എന്ന കാര്യത്തിൽ ഒരു ഐക്യാഭിപ്രായം രൂപപ്പെട്ടില്ല.[3] കാറ്റിന്റെ ചുഴിയായാണ് ടൊർണേഡോയെ വിശദീകരിക്കുന്നത്, അല്ലാതെ സാന്ദ്രീകൃതമായ മേഘമായല്ല.[11][12]
ഫ്യൂജിതാ സ്കെയിൽടൊർണേഡോയുടെ തീവ്രത അളക്കുവാനാണ് ഫ്യൂജിതാ സ്കെയിൽ ഉപയോഗിക്കുത്.1970 കളിലാണ് ഇത് വികസിപ്പിച്ചെടുത്തത്.F0,F1,F2,F3,F4,F5എന്നിവയാണ് ഫ്യൂജിതാ സ്കെയിലിലെ കാറ്റഗറികൾ.ഇതിൽ തീവ്രത F0 കുറഞ്ഞതും F5 തീവ്രതകൂടിയതും ആണ്.അമേരിക്കയിൽ 2007 ഫെബ്രുവരി മുതൽ ഫ്യൂജിതായുടെ പരിഷ്കരിച്ച രൂപമായ് എൻഹാൻസ്ഡ് ഫ്യൂജിതാ സ്കെയിലാണ് ഉപയോഗിക്കുന്നത്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia