ടൈറ്റൻ
ഗ്രീക്ക് പുരാണത്തിലെ അതിശക്തി ഉള്ള ദേവന്മാർ ആണ് ടൈറ്റന്മാർ (ഗ്രീക്ക്: Τιτάν - Ti-tan;). പന്ത്രണ്ടു പേരാണ് ആദിമ ടൈറ്റന്മാർ. ഉല്പത്തിഭുമി ദേവി ആയ ഗയക്കും, ആകാശത്തിന്ടെ ദേവൻ ആയ യൂറാനസ്സിനും ഉണ്ടായ മക്കൾ ആണ് ടൈറ്റന്മാർ.[1]ഇവർ ഐതിഹ്യത്തിലെ, സുവർണ്ണയുഗത്തിൽ ഭരണം നടത്തിയെന്നു പറയപ്പെടുന്നു. ഇവർ ചിരഞ്ചീവികളാണെന്നും പുരാണങ്ങൾ പറയുന്നു. ഇവരുടെ ആദ്യ തലമുറയിൽ, 12 ടൈറ്റാനുകൾ ഉണ്ടായിരുന്നത്രെ. അവരിൽ, ഓഷ്യാനസ്, ഹിപ്പാരിയൻ, കോയസ്, ക്രോണസ്, ക്രിയസ്, ലപ്പിറ്റസ് എന്നിവർ പുരുഷന്മാരും എമ്നെമൊസനി, ടെത്തിസ്, തിയ, ഫോബെ, റിയ, തെമിസ് എന്നിവർ സ്ത്രീകളും (ഇവരെ ടൈറ്റാനെസ്സുകൾ എന്നു വിളിക്കുന്നു.) ആകുന്നു. രണ്ടാം തലമുറ ടൈറ്റാനുകൾ ഹിപ്പാരിയണിന്റെ മക്കളാണ്.- ഇയോസും ഹെലിയോസും,സെലീനും. അവലംബം
|
Portal di Ensiklopedia Dunia