ടെസ്സി തോമസ്
അഗ്നി - അഞ്ച് ഭൂഖണ്ഡാന്തര മിസൈലിന്റെ മുഖ്യശില്പിയും പ്രോജക്ട് മേധാവിയുമാണ് ടെസ്സി തോമസ്.[1] അഗ്‌നിപുത്രി എന്നും ഇന്ത്യയുടെ മിസൈൽ വനിത എന്നും മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ടെസി തോമസ് പ്രതിരോധ ഗവേഷണ-വികസന സംഘടന (ഡി.ആർ.ഡി.ഒ.)യിലെ മുഖ്യശാസ്ത്രജ്ഞയാണ്.[2] ഒരു മിസൈൽ പദ്ധതിയ്ക്കു നേതൃത്വം നൽകുന്ന ഇൻഡ്യയിലെ ആദ്യത്തെ വനിതയാണ് ടെസ്സി തോമസ്. ജീവിതരേഖആലപ്പുഴ ജില്ലയിൽ തത്തംപള്ളി തൈപറമ്പിൽ തോമസിന്റെയും കുഞ്ഞമ്മയുടെയും മകളായി 1963ൽ ജനിച്ചു[3]. ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിലും കോളേജിലുമായിരുന്നു ടെസ്സി തോമസിന്റെ പഠനം. തൃശൂർ ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ നിന്നു ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബി. ടെക്ക് ബിരുദവും പുണെയിൽ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി യിൽ നിന്ന് എം. ടെക്കും നേടി. 1988 മുതൽ ഡി.ആർ.ഡി.ഒ.യിൽ പ്രവർത്തിക്കുന്നു. മിസൈൽ പദ്ധതികൾ3000 കിലോമീറ്റർ ദൂര പരിധിയുള്ള അഗ്നി - 3 മിസൈൽ പദ്ധതിയുടെ പ്രവർത്തനങ്ങളിൽ ടെസ്സി പങ്കാളിയായിരുന്നു. 2011ൽ വിജയകർമായി പരീക്ഷിച്ച അഗ്നി - 4 മിസൈൽ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറും ടെസ്സി തോമസ് ആയിരുന്നു. 2009ൽ അവർ 5000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി - 5 മിസൈൽ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായി നിയമിതയായി. 2012 ഏപ്രിൽ 19നു അഗ്നി - 5 മിസൈൽ വിജയ്കരമായി പരീക്ഷിച്ചു.[4] അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia