ടി. കലാധരൻ

ടി. കലാധരൻ

കേരളീയനായ ആധുനികചിത്രകാരനും ശില്പിയും. കൊച്ചി സ്വദേശിയായ ടി.കലാധരൻ വിവിധ ഇന്ത്യൻ നഗരങ്ങളിലും വിദേശത്തും ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. ലളിതകലാ അക്കാദമി പുരസ്കാരജേതാവാണ് ഈ ചിത്രകാരൻ.

ജീവിതരേഖ

എറണാകുളത്ത് ജനിച്ച ടി. കലാധരൻ 1972-ൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്സ്, കൊച്ചിയിൽ ചേർന്നു. എം.വി. ദേവന്റെ കീഴിൽ അവിടെ അദ്ദേഹം ചിത്രകല അഭ്യസിച്ചു.


കലാജീവിതം

ഇന്ത്യയുടെ വിവിധഭാഗങ്ങളിലായി 25-ഓളം ചിത്രകലാ പ്രദർശനങ്ങൾ ടി. കലാധരൻ നടത്തിയിട്ടുൺറ്റ്. കേരള ലളിതകലാ അക്കാദമി പ്രദർശനങ്ങളിൽ 1975 മുതൽ സ്ഥിരമായി പങ്കെടുക്കുന്നു. [1]. ദേശീയ കലാപ്രദർശനങ്ങളിൽ 1985, 1987, 1988 എന്നീ വർഷങ്ങളിൽ പങ്കെടുത്തു.

കേരളകലാപീഠം

കൊച്ചിയിലെ കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ നിൽക്കുന്ന കേരള കലാപീഠം എന്ന സംഘടനയുടെ ഓണററി സെക്രട്ടറി ആണ് (1985 മുതൽ) ടി. കലാധരൻ.

മറ്റു പ്രവർത്തനങ്ങൾ

കേരള ലളിതകലാ അക്കാദമിയുടെ അംഗമായിരുന്നു (1986-1988). കൊച്ചിൻ ഫിലിം സൊസൈറ്റി, മണ്ടേ തിയ്യെറ്റർ എന്നിവയുടെ സ്ഥാപകാംഗം. ദ് ലിറ്റിൽ തിയ്യെറ്റർ, കൊച്ചിൻ എന്ന രംഗവേദിയുടെ രക്ഷാധികാരി.

1990-ൽ കൊച്ചിയിൽ നടന്ന ശില്പ്പികളുടെ ആദ്യത്തെ അന്താരാഷ്ട്ര സിമ്പോസിയത്തിന്റെ കൺ‌വീനർ ആയിരുന്നു. ‍ ചിത്രകലാ രംഗവേദി (പെയിന്റിങ്ങ് തിയ്യെറ്റർ) എന്ന ആശയത്തിന്റെ പ്രോക്താവായിരുന്നു. ഇതിൽ ചിത്രങ്ങളെ സംഗീതത്തിന്റെയും ആടയാഭരണങ്ങളുടെയും അകമ്പടിയോടെ പ്രദർശിപ്പിക്കുന്നു.

പുരസ്കാരങ്ങൾ

  • ചിത്രകലയ്ക്കുള്ള കേരള ലളിതകലാ അക്കാദമി പുരസ്കാരം - 1982, 1989
  • റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ - വൊക്കേഷണൽ സർ‌വ്വീസ് അവാർഡ് : 1991-92
  • ജൂനിയർ ചേംബർ കൊച്ചിൻ - ഔട്ട്‌സ്റ്റാൻഡിങ്ങ് യങ്ങ് പേഴ്സൺ അവാർഡ്, ജ്യുവൽ ഓഫ് കൊച്ചി റോട്ടറി അവാർഡ് - 1993
  • കലാദർപ്പണം പുരസ്കാരം - 1999


അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-21. Retrieved 2007-10-26.

കുറിപ്പുകൾ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia