ടി.ബി. വേണുഗോപാലപ്പണിക്കർഅദ്ധ്യാപകൻ, ഭാഷാശാസ്ത്രജ്ഞൻ, വൈയാകരണൻ എന്നീനിലകളിൽ പ്രശസ്തനായ ടി ബി വേണുഗോപാലപ്പണിക്കർ 1945 ഓഗസ്റ്റ് 2-നു് വടക്കൻ പരവൂരിനടുത്ത് ഏഴിക്കരയിൽ ഉളനാട്ട് ബാലകൃഷ്ണപ്പണിക്കരുടേയും തറമേൽ മീനാക്ഷിക്കുഞ്ഞമ്മയുടേയും 8 മക്കളിൽ ഇളയവനായി ജനിച്ചു.[1] മഹാരാജാസ് കോളേജിൽനിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദവും (1966) മലയാളത്തിൽ എം.എ. ബിരുദവും (1968) എടുത്തു. തുടർന്നു് അണ്ണാമലൈ സർവ്വകലാശാലയിൽനിന്നു് ഭാഷാശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം. സുകുമാർ അഴിക്കോടിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ കേരളപാണിനീയത്തിന്റെ പീഠിക - ഒരു വിമർശനാത്മകപഠനം (A critical study of Pitika of Keralapanineeyam) എന്ന പ്രബന്ധത്തിനു് 1981-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ് ലഭിച്ചു.[1] 1971-ൽ മദ്രാസ് സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റൻ്റായി ജോലിയിൽ പ്രവേശിച്ചു. 1973 ജനുവരി 4-നു് കാലിക്കറ്റ് സർവ്വകലാശാലയിൽ മലയാളവിഭാഗം അദ്ധ്യാപകൻ. 2003-2005 കാലത്ത് അവിടത്തെ വകുപ്പദ്ധ്യക്ഷൻ. കണ്ണൂർ സർവകലാശാലയിൽ ഭാഷാ സാഹിത്യവിഭാഗത്തിന്റെ ഡീനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജർമ്മനിയിലെ കോളൻ സർവകലാശാല സ്റ്റട്ഗർടിൽ നടത്തിയ ഒന്നാമത് അന്താരാഷ്ട്ര ദ്രവീഡിയൻ സെമിനാർ (2003) ഉൾപ്പെടെ 100 ലേറെ ദേശീയ അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങളവതരിപ്പിച്ചു. ലക്ഷദ്വീപ് സോഷ്യോ റിസർച്ച് കമ്മിഷനിൽ അംഗമായിരുന്നു. മദ്രാസ്, അലിഗർ, കേരള, എം ജി, കണ്ണൂർ സർവകലാശാലകൾ യു പി എസ് സി, യു.ജി.സി എന്നിവയുടെ പരീക്ഷാ ബോർഡുകളിലും തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ ലാംഗ്വേജ് ഫാക്കൽറ്റിയിലും അംഗമായിരുന്നു. നോം ചോംസ്കി ഇന്ത്യയിൽ വന്നപ്പോൾ കൈരളി ചാനലിനു വേണ്ടി ഇൻ്റർവ്യൂ ചെയ്തിട്ടുണ്ട്. [1][2] രചനകൾ
ഭാഷാർത്ഥം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്മെന്റ് പുരസ്കാരം ലഭിച്ചു. (2000).[3] വിവർത്തനത്തിനുള്ള 2006-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് കൂനൻതോപ്പ് എന്ന തമിഴ്നോവലിന്റെ മലയാള പരിഭാഷയ്ക്ക് ലഭിച്ചു.[1][3]
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia