ടി.ടി. ശ്രീകുമാർ
രാഷ്ട്രീയ നിരീക്ഷകനും നിരൂപകനും അദ്ധ്യാപകനുമാണ് ഡോ. ടി.ടി.ശ്രീകുമാർ. പ്രധാന സംഭാവനകൾ ചരിത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, സാഹിത്യം എന്നീ മേഖലകളിൽ. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. സിവിൽ സമൂഹത്തിന്റെ രാക്ഷ്ട്രീയത്തെ കുറിച്ചും വികസനാനന്തര സമൂഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്കു മലയാളത്തിൽ തുടക്കം കുറിച്ചു[1]. 2010-ൽ കേരളത്തിൽ ഉയർന്നുവന്ന സ്വത്വരാഷ്ട്രീയ സംവാദത്തിൽ ടി.ടി. ശ്രീകുമാറിന്റെ നിലപാടുകൾ ശ്രദ്ധനേടുകയുണ്ടായി[2].[3] മാധ്യമം ദിനപ്പത്രത്തിൽ 2014 മുതൽ 'നാലാംകണ്ണ്' എന്ന ദ്വൈവാര പംക്തി എഴുതുന്നു. ജീവിതരേഖആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ 1964ൽ ജനിച്ചു. വിദ്യാർത്ഥി പ്രസ്ഥാനത്തിലും, നവ സാമൂഹിക പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചു. ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്നു എം ഫിൽ ബിരുദവും, ഹോങ്കോങ് ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നു പി.എച്.ഡി യും നേടി. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലും അഹമ്മദാബാദിൽ മുദ്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻസിലും അധ്യാപകനായിരുന്നു. വിവിധ രാജ്യങ്ങളിലായി നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രമുഖ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ (ജേർണ്ണലുകൾ/പുസ്തകങ്ങൾ) പഠനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്[4] ഇപ്പോൾ ഹൈദരാബാദ് ഇ.എഫ്.എൽ.യൂണിവേഴ്സിറ്റിയിൽ സേവനം അനുഷ്ഠിക്കുന്നു. പഠനങ്ങൾപ്രഭാഷകനും എഴുത്തുകാരനും കോളമിസ്റ്റുമായ അദ്ദേഹത്തിൻ്റെ പ്രധാന കൃതികളിൽ ഉത്തരധുനികപ്പുറം, ചരിത്രവും ആധുനികതയും, സിവിൽസമൂഹവും ഇടതുപക്ഷവും, നവസമൂഹികത, വായനയും പ്രതിരോധവും, പുനർവായനകളിലെ കാൾ മാർക്‌സ്, പോസ്റ്റ്‌ഹ്യുമൻ വിചാരലോകങ്ങൾ, നവോത്ഥാന ചരിത്രദർശനം എന്നിവ ഉൾപ്പെടുന്നു. മാധ്യമം ദിനപത്രത്തിലെ അദ്ദേഹത്തിൻറെ ‘നാലാം കണ്ണ്’ എന്ന ദ്വൈവാര പംക്തി ദേശീയ-അന്തർദ്ദേശീയ സാമൂഹിക—രാഷ്ട്രീയ—സാഹിത്യ—സാംസ്കാരിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സമകാലിക രാഷ്ട്രീയത്തെയും സംസ്കാരത്തെയും കുറിച്ചുള്ള ഉറച്ചതും നേരിട്ടുള്ളതുമായ വിമർശനം അദ്ദേഹത്തെ കേരളത്തിലെ പ്രമുഖ ബൗദ്ധികവ്യക്തിത്വങ്ങളിൽ ഒരാളാക്കി മാറ്റുന്നു. മാതൃഭൂമി വാരികയടക്കം വിവിധ ആനുകാലികങ്ങളിൽ അദ്ദേഹവുമായുള്ള അഭിമുഖങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അറുനൂറിലധികം ലേഖനങ്ങൾ മലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട് . വായനയും പ്രതിരോധവും എന്ന പുസ്തകത്തിന് 2020-ലെ കേരള സാഹിത്യ അക്കാദമിയുടെ സി.ബി.കുമാർ എൻഡോവ്‌മെൻ്റ് അവാർഡ് ലഭിച്ചു. ഏഷ്യയിലെ വിവരസാങ്കേതികവിദ്യയുടെ സാമൂഹിക രാഷ്ട്രീയ വിമർശനങ്ങൾ, അദ്ദേഹത്തിൻ്റെ ICTs and Development: Perspectives on the Rural Network Society (ആന്തം ബുക്സ്, 2011) എന്ന പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. ജേണൽ ഓഫ് ക്രിയേറ്റീവ് കമ്മ്യൂണിക്കേഷൻസിൻ്റെ ചീഫ് എഡിറ്ററായും (2013-2017), മീഡിയ ഏഷ്യയുടെ (ടെയ്‌ലർ & ഫ്രാൻസിസ്) അസോസിയേറ്റ് എഡിറ്ററായും (2014-2019) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിക്കുന്ന ഇൻ്റർനാഷണൽ ജേണൽ ഓഫ് മീഡിയ സ്റ്റഡീസിൻ്റെ എഡിറ്ററാണ്. കൂടാതെ, നിരവധി പ്രമുഖ അക്കാദമിക് ജേണലുകളുടെ എഡിറ്റോറിയൽ ബോർഡുകളിലും അംഗമാണ് അദ്ദേഹം. കൃതികൾമലയാള പുസ്തകങ്ങൾ
ഇംഗ്ലീഷ് പുസ്തകങ്ങൾ
പ്രധാന ഇംഗ്ലീഷ് പഠനങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia