ടി.കെ. ബാലൻ
പത്തും പതിനൊന്നും കേരള നിയമസഭകളിൽ അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച നിയമസഭാംഗമായിരുന്നു ടി.കെ. ബാലൻ(13 ഫെബ്രുവരി 1937 - 17 ഏപ്രിൽ 2005). ജീവിതരേഖപി.കെ. കൃഷ്ണന്റെയും ടി. പാർവ്വതിയുടെയും മകനാണ്. എസ്.എസ്.എൽ.സി വരെ പഠിച്ചു. മദ്രാസ് വെറ്റിനറി കോളേജിൽ നിന്ന് സ്റ്റോക്ക്മാൻ കോഴ്സ് പാസായി. സർക്കാർ ജീവനക്കാരുടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി.[1] [2] 1996-ലും 2001-ലും കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച ബാലൻ, എം.എൽ.എ. പദവിയിൽ തുടരവേ 2005 ഏപ്രിൽ 17-ന് അന്തരിച്ചു. കണ്ണൂരിൽ നിന്ന് മലബാർ എക്സ്പ്രസിൽ കയറിയ ബാലനെ, വണ്ടി തിരുവനന്തപുരം സെൻട്രൽ റെയില്വേ സ്റ്റേഷനിലെത്തിയപ്പോൾ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് അന്ത്യം സംഭവിച്ചു. അധികാരങ്ങൾ
തിരഞ്ഞെടുപ്പുകൾ
കുടുംബംഭാര്യ - വി.കെ. സത്യഭാമ. മക്കൾ: അരുൺ, ഹിതേഷ്, തനു. [5] അവലംബം
|
Portal di Ensiklopedia Dunia