ടിം സൗത്തി
തിമോത്തി ഗ്രാന്റ് സൗത്തി എന്ന ടിം സൗത്തി (ജനനം ഡിസംബർ 11 1988) ഒരു ന്യൂസിലൻഡ് അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്.അദ്ദേഹം ഒരു വലം കൈയ്യൻ പേസ് ബോളറും ലോവർ ഓഡർ ബാറ്റ്സ്മാനുമാണ്.2008 ഫെബ്രുവരിയിൽ തന്റെ പത്തൊമ്പതാം വയസിൽ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മൽസരത്തിലാണ് സൗത്തി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.അരങ്ങേറ്റ മൽസരത്തിൽ തന്നെ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കാൻ അദ്ദേഹത്തിനായി[1]. ആഭ്യന്തര ക്രിക്കറ്റിൽ നോർത്തേൺ ഡിസ്ട്രിക്റ്റ്സിനു വേണ്ടിയും അദ്ദേഹം കളിക്കുന്നു. 2011 ക്രിക്കറ്റ് ലോകകപ്പിൽ മൂന്നാമത്തെ ഏറ്റവും വലിയ വിക്കറ്റ് നേട്ടം സൗത്തിയുടേതായിരുന്നു.ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനു വേണ്ടിയാണദ്ദേഹം കളിക്കുന്നത്.2015 ക്രിക്കറ്റ് ലോകകപ്പിൽ വെല്ലിംഗ്ടണിൽ വെച്ച് ഇംഗ്ലണ്ടിനെതിരെ 33 റൺസ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. അവലംബംപുറത്തേക്കുള്ള കണ്ണികൾTim Southee എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia