ടാർസൻ
അമേരിക്കൻ നോവലിസ്റ്റായ എഡ്ഗാർ റൈസ് ബറോസിന്റെ രചനകളിലൂടെ പ്രശസ്തിയിലേക്കുയർന്ന സാഹസിക കഥാപാത്രമാണ് ടാർസൻ. 1912-ൽ ഒരു മാസികയിൽ പ്രസിദ്ധീകരിച്ച കഥയിലൂടെ കടന്നുവന്ന ഈ കഥാപാത്രം പിൽക്കാലത്ത് നോവലുകളിലും, ചലച്ചിത്രങ്ങളിലും കോമിക്കുകളിലും ചിരപ്രതിഷ്ഠനേടി. ടാർസൻ ഒഫ് ദി എയ്പ്സ് (1914) എന്ന പേരിലാണ് ആദ്യ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടത്. കഥാസാരംഗ്രേസ്റ്റോക്ക് ദമ്പതികളുടെ മകനായി കാട്ടിൽ പിറന്ന ടാർസനെ മാതാപിതാക്കളുടെ മരണത്തെ തുടർന്ന് കുരങ്ങന്മാരാണ് എടുത്തു വളർത്തുന്നത്. വെളുത്തതൊലി എന്നർഥമുള്ള ടാർസൻ എന്ന പേരാണ് കുരങ്ങുകൾ ഈ കുഞ്ഞിന് നൽകിയത്. കുരങ്ങുകളുടെ ഭാഷ പഠിച്ച് അവയ്ക്കിടയിൽ വളരുന്ന ടാർസൻ പിൽക്കാലത്ത് സ്വന്തം പിതാവിന്റെ പുസ്തകങ്ങൾ കണ്ടെത്തുകയും വായിക്കാൻ പഠിക്കുകയും ചെയ്യുന്നു. ഇതോടെ താൻ സാധാരണ കുരങ്ങനല്ലെന്നു ടാർസൻ സ്വയം മനസ്സിലാക്കുന്നു. തുടർന്ന് മനുഷ്യരുമായി ഇടപഴകുന്നതോടെയാണ് ടാർസൻ കഥ പുരോഗമിക്കുന്നത്. നായകാവതരണംവിക്ടോറിയൻ കാലഘട്ടത്തിലെ തികച്ചും മാന്യനായ ഒരു നായകന്റെ രൂപത്തിലാണ് ടാർസനെ കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നത്. സംഭവബഹുലമായ ടാർസൻ കഥയിൽ ക്രൂരന്മാരായ വില്ലന്മാരും സുന്ദരിമാരും, കാടന്മാരും വന്യമൃഗങ്ങളുമൊക്കെ കടന്നുവരുന്നു. അനുവാചകരെ ഉദ്വേഗഭരിതരാക്കുന്ന രീതിയിലാണ് ടാർസൻ കഥ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു ഡസനിലേറെ നോവലുകൾ ടാർസൻ കഥകളുമായി പുറത്തുവന്നു. ചലച്ചിത്രാവിഷ്കാരം1918-ൽ ടാർസൻ ഒഫ് ദി എയ്പ്സ് ഒരു നിശ്ശബ്ദ ചലച്ചിത്രമായി പുറത്തുവന്നു. എൽമോ ലിങ്കൺ എന്ന നടനാണ് ടാർസനായി രംഗത്തുവന്നത്. തുടർന്ന് ഫ്രാങ്ക്മെറിൻ, ജെയിംസ് പിയേഴ്സ്, ബസ്റ്റർ ക്രാബ്, ബ്രൂസ് ബെന്നറ്റ് ഗ്ലെൻമോറിസ് എന്നിവരെല്ലാം ടാർസനായി അഭിനയിച്ചുവെങ്കിലും ജോണി വീസ്മുള്ളറാണ് ഈ റോളിൽ ഏറ്റവും പ്രശസ്തനായത്. ടാർസൻ കോമിക്കുകൾടാർസൻ നായകനായുള്ള കോമിക്കുകൾ 1929-ലാണ് പത്രങ്ങളിൽ പ്രസിദ്ധീകരിക്കുവാനാരംഭിച്ചത്. ഹാൾ ഫോസ്റ്റർ വരച്ച ചിത്രങ്ങളിലൂടെ ടാർസൻ വീണ്ടും ജനശ്രദ്ധ ആകർഷിച്ചു. പിൽക്കാലത്ത് ബേൺ ഹൊഗാർത്ത്, ബോസ് ലുബേഴ്സ്, റസ് മാനിങ്, ഗിൽ കെയ് ൻ ഗ്രേമോറോ എന്നീ ചിത്രകാരന്മാരും ഈ പംക്തി കൈകാര്യം ചെയ്യുകയുണ്ടായി. ടാർസൻ കഥയെ ആധാരമാക്കി വാൾട്ട് ഡിസ്നി ഒരു മുഴുനീള ആനിമേറ്റഡ് ഫീച്ചർ ഫിലിമും തയ്യാറാക്കിയിട്ടുണ്ട്. അവലംബം
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia