ജോൺസ്റ്റൺ അറ്റോൾ
വടക്കൻ പസഫിക് സമുദ്രത്തിലെ മനുഷ്യവാസമില്ലാത്ത ഒരു അറ്റോൾ ആണ് ജോൺസ്റ്റൺ അറ്റോൾ. 2.7 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വലിപ്പം.[1] ഹവായി ദ്വീപുകൾക്ക് ഏകദേശം 1390 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് ഇതിന്റെ സ്ഥാനം. പവിഴപ്പുറ്റുകൾക്ക് മുകളിലായുള്ള നാലു ദ്വീപുകളാണ് ഇക്കൂട്ടത്തിലുള്ളത്. ജോൺസ്റ്റൺ ദ്വീപ്, സാൻഡ് ഐലന്റ് എന്നിവ സ്വാഭാവിക ദ്വീപുകളാണെങ്കിലും ഇവയുടെ വലിപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്. വടക്കുള്ള ഒരു ദ്വീപും (അകാവു) കിഴക്കുള്ള ഒരു ദ്വീപും (ഹൈക്കിന) രണ്ട് മനുഷ്യനിർമ്മിത ദ്വീപുകളാണ്. കോറൽ ഡ്രെജ് ചെയ്താണ് ഈ രണ്ടു ദ്വീപുകളും നിർമിച്ചത്.[1] അമേരിക്കൻ ഐക്യനാടുകളിലെ മറൈൻ ഔട്ട്‌ലൈയിംഗ് ദ്വീപുകളുടെ ഗണത്തിലാണ് ജോൺസ്റ്റൺ അറ്റോൾ പെടുത്തിയിരിക്കുന്നത്. 70 വർഷത്തോള ഈ അറ്റോൾ അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ആ സമയത്ത് ഈ ദ്വീപ് ഒരു വിമാനത്താവളമായായും നാവികക്കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ഡിപ്പോ ആയും ആയുധങ്ങൾ പരീക്ഷിക്കുന്ന സ്ഥലമായുമാണ് ഉപയോഗിച്ചിരുന്നത്. 1980-കളുടെ മദ്ധ്യത്തിൽ ഈ ദ്വീപ് രാസായുധങ്ങൾ ഉപേക്ഷിക്കുന്ന സ്ഥലമായി മാറി. 2004-ൽ സൈനികത്താവളം അടയ്ക്കുകയും ദ്വീപിന്റെ നിയന്ത്രണം സിവിലിയൻ വിഭാഗത്തിന് ലഭിക്കുകയും ചെയ്തു. ഇത് പസഫിക് റിമോട്ട് ഐലന്റ് മറൈൻ നാഷണൽ മോണ്യുമെന്റാണ്. അമേരിക്കൻ ഐക്യനാടുകളുടെ ഇൻകോർപ്പറേറ്റ് ചെയ്യാത്ത പ്രദേശങ്ങളിലൊന്നായ ഈ ദ്വീപ് അമേരിക്കയിലെ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസാണ് ഭരിക്കുന്നത്. അവലംബം
|
Portal di Ensiklopedia Dunia