ജോഗീന്ദർ ശർമ
ജോഗീന്ദർ ശർമ ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1983 ഒക്ടോബർ 23ന് ഹരിയാനയിലെ റോഹ്തകിൽ ജനിച്ചു. വളരെ കുറച്ച് മത്സരങ്ങളിലേ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ളൂ. വലം കയ്യൻ ബാറ്റ്സ്മാനും വലം കയ്യൻ മീഡിയം ഫാസ്റ്റ് ബൗളറുമാണ്. ഒരു ഓൾ റൗണ്ടറാണെങ്കിലു ബൗളിങ്ങിലാണ് കൂടുതക് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്. ജോഗീന്ദർ ശർമയുടെ ബാറ്റിങ് ശൈലിയും ഫാസ്റ്റ് ബൗളിങും ഇന്ത്യയുടെ എക്കലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ കപിൽ ദേവിന്റേതിന് സമാനമായതിനാൽ പലപ്പോഴും ഇവർ തമ്മിൽ താരതമ്യം ചെയ്യപ്പെടാറുണ്ട്. ഹരിയാന ടീം അംഗമായ ജോഗീന്ദർ 2002-03ലെ രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരേയുള്ള മത്സരത്തിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം നടത്തി. അരങ്ങേറ്റ മത്സരത്തിൽ 81 റൺസും 84 റൺസ് വിട്ടുകൊടുത്ത് 11 വിക്കറ്റും നേടിക്കൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ചു. ഏകദിനത്തിലെ അരങ്ങേറ്റം നടന്നത് 2004ലെ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലാണ്. 2007 ട്വെന്റി20 ലോകകപ്പ് ടീമിലും ജോഗീന്ദർ ഇടം നേടി. പാകിസ്താനെതിരെ നടന്ന ഫൈനലിൽ അവസാന ഓവർ എറിഞ്ഞ് ഇന്ത്യയുടെ വിജയം പൂർത്തിയാക്കിയത് ഇദ്ദേഹമായിരുന്നു.
|
Portal di Ensiklopedia Dunia