ജൊഹാൻ ബെയർ
![]() ഒരു ജർമ്മൻ അഭിഭാഷകനും യുറാനോഗ്രാഫറുമായിരുന്നു (സെലസ്റ്റിയൽ കാർട്ടോഗ്രാഫർ ) ജോഹാൻ ബയർ (1572 – 7 മാർച്ച് 1625). 1572 ൽ ലോവർ ബവേറിയയിലെ റെയിനിലാണ് അദ്ദേഹം ജനിച്ചത്. ഇരുപതാം വയസ്സിൽ, 1592 ൽ അദ്ദേഹം ഇംഗോൾസ്റ്റാഡ് സർവകലാശാലയിൽ തത്ത്വചിന്തയെയും നിയമത്തെയും കുറിച്ചുള്ള പഠനം ആരംഭിച്ചു. അതിനുശേഷം അദ്ദേഹം അഭിഭാഷകനായി ജോലി ആരംഭിക്കാൻ ഓഗ്‌സ്‍ബർഗിലേക്ക് പോയി. 1612 ൽ സിറ്റി കൗൺസിലിന്റെ നിയമ ഉപദേഷ്ടാവായി. [1] പുരാവസ്തുശാസ്ത്രം, ഗണിതം എന്നിവയുൾപ്പെടെ നിരവധി താൽപ്പര്യങ്ങൾ ബയറിന് ഉണ്ടായിരുന്നു. എന്നിരുന്നാലും, ജ്യോതിശാസ്ത്രത്തിലെ പ്രവർത്തനത്തിലൂടെയാണ് അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്; പ്രത്യേകിച്ചും ആകാശഗോളത്തിലെ വസ്തുക്കളുടെ സ്ഥാനം നിർണ്ണയിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ പേരിൽ. അദ്ദേഹം അവിവാഹിതനായിരുന്ന അദ്ദേഹം 1625-ൽ മരിച്ചു. ബേയറുടെ യൂറാനോമെട്രിയ ഓമ്നിയം ആസ്റ്ററിസ്‍മോറം (ആസ്റ്ററിസങ്ങളുടെ നക്ഷത്രമാപ്പ്) 1603ൽ പ്രസിദ്ധീകരിച്ചു. ഓഗ്‍സ്‍ബർഗിലെ രണ്ട് പ്രമുഖ പ്രാദേശിക പൗരന്മാർക്കാണ് സമർപ്പിച്ചത്. ആകാശഗോളത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ആദ്യത്തെ അറ്റ്ലസ് ഇതാണ്. [2] ടൈക്കോ ബ്രാഹെയുടെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയായിരുന്നു ഇത്, അലസ്സാൻഡ്രോ പിക്കോളോമിനിയുടെ 1540 നക്ഷത്ര അറ്റ്ലസ്, ഡി ലെ സ്റ്റെല്ലെ ഫിസ് ("സ്ഥിരനക്ഷത്രങ്ങളിൽ") എന്നിവയിൽ നിന്ന് കടമെടുത്തതാകാം. എന്നിരുന്നാലും ബയർ 1,000 നക്ഷത്രങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. യുറാനോമെട്രിയ നക്ഷത്രനാമകരണത്തിന് ഒരു പുതിയ രീതി അവതരിപ്പിച്ചു. അത് ബെയറുടെ നാമകരണ സമ്പ്രദായം എന്നറിയപ്പെടുന്നു. പുരാതന ഗ്രീസിനും റോമിനും അജ്ഞാതമായ തെക്കെ ഖഗോളാർദ്ധത്തിലെ പന്ത്രണ്ട് പുതിയ നക്ഷത്രസമൂഹങ്ങൾ ബയേറിന്റെ അറ്റ്ലസിൽ ഉൾപ്പെടുന്നു. [3] അദ്ദേഹത്തിന്റെ മരണാനന്തരം ചന്ദ്രനിലെ ഒരു ഗർത്തത്തിന് ബെയറുടെ പേരു നൽകി ആദരിക്കുകയുണ്ടായി. ഇതും കാണുകഅവലംബം
ബാഹ്യ കണ്ണികൾ |
Portal di Ensiklopedia Dunia