ജേക്കബ് ഗ്രിഗറി
മലയാള സിനിമകളിൽ അഭിനയിക്കുന്ന ഇന്ത്യൻ-അമേരിക്കൻ നടനാണ് ജേക്കബ് ഗ്രിഗറി. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എ.ബി.സി.ഡി (2013) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്തെത്തിയത്.[1] അക്കര കാഴ്ചകൾ എന്ന ടിവി സീരീസിൽ ഗ്രിഗറി ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. സീരിയലിലെ ഗ്രിഗറി എന്ന കഥാപാത്രത്തെ "ഗിരി ഗിരി" എന്നും വിളിക്കുന്നു.[2] 1990 മുതൽ ഗ്രിഗറി ന്യൂജേഴ്‌സിയിലാണ് താമസിച്ചിരുന്നത്. [3] കരിയർചലച്ചിത്രരംഗത്തേക്ക് കടക്കുന്നതിന് മുമ്പ് കൈരളിചാനലിലെ ജനപ്രിയ സീരിയലായ അക്കരക്കാഴ്ചകളിലെ ഗ്രിഗറി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിയം ആരംഭിക്കുന്നത് . അദ്ദേഹത്തിന്റെ കഥാപാത്രത്തിന് സിറ്റ്കോമിനൊപ്പം കുടുംബ പ്രേക്ഷകരും മികച്ച സ്വീകാര്യത നേടി. അക്കരക്കാഴ്ചകൾ എന്ന സീരിയലിനെ അടിസ്ഥാനപ്പെടുത്തി വിവധ സ്റ്റേജുകളിൽ ഷോകൾ അവതരിപ്പിച്ചിരുന്നു. അമേരിക്ക, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ ഷോകളുമായി പര്യടനം നടത്തി. എബിസിഡി എന്ന സിനിമയിൽ കോരയായി ദുൽക്കർ സൽമാനോടൊപ്പം നായകനാകാൻ സംവിധാകൻ മാർട്ടിൻ പ്രക്കാട്ട് ഗ്രിഗറിയുടെ പേര് പരിഗണിച്ചു.[2] [3] പിന്നീട് മലയാള സിനിമയിലെ സാന്നിധ്യമാകാൻ ജേക്കബ് ഗ്രിഗറിക്ക് കഴിഞ്ഞു. അഭിനയിച്ച ചലച്ചിത്രങ്ങൾ
പരാമർശങ്ങൾ
|
Portal di Ensiklopedia Dunia