ജെ. വില്യംസ് (സംവിധായകൻ)
ജെ. വില്യംസ് [1] മലയാള ഭാഷാ ചിത്രങ്ങളുടെ നിർമ്മാതാവും സംവിധായകനും ഛായാഗ്രാഹകനുമായിരുന്നു.[2] പ്രധാനമായും ക്യാമറാമാൻ എന്നറിയപ്പെടുന്ന അദ്ദേഹം 8 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് [3][4] കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. എൻ ശങ്കരൻനായർ സംവിധാനം ചെയ്ത വിഷ്ണുവിജയം(1974) ആണ് സ്വതന്ത്രമായി ക്യാമറ ചലിപ്പിച്ച ആദ്യചിത്രംകമൽ ഹാസൻ നായകനായ ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വില്യംസ് എല്ലായ്പ്പോഴും സാഹസിക ഛായാഗ്രാഹകനായി അറിയപ്പെട്ടിരുന്നു, കൂടാതെ 50 ലധികം ചിത്രങ്ങളിൽ ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ട്. ജീവിതംകണ്ണൂർ ജില്ലയിൽ ചൊവ്വയിൽ പാതിരപ്പറമ്പിൽ ജനിച്ചു ജെ വില്യംസ് സിനിമാരംഗത്തെത്തിയത്അവിചാരിതമായാണ്. കണ്ണൂരിലെ ഒരു ക്ലബ്ബിൽ ഫുട്ബോൾ കളിക്കാരനായിരുന്ന വില്യംസ്. ഒരു ടൂർണമെന്റിൽ പങ്കെടുക്കാനായിട്ടാണ് ചെന്നൈയിലെത്തിയത്. അവിടെ അദ്ദേഹം സിനിമയിൽ ആകൃഷ്ടനാവുകയായിരുന്നു. ചെന്നൈയിലെ ആദ്യനാളുകളിൽ താങ്ങും തണലുമായിരുന്ന വിക്ടർ പ്രസാദിന്റെ കുടുംബസുഹൃത്തായ ലക്ഷ്മൺ ഗോറെ എന്ന മറാത്തി ക്യാമറമാനിൽ നിന്നും ക്യാമറയുടെ ബാലപാഠങ്ങൾ പഠിച്ചു[5]. സ്വകാര്യ ജീവിതം1979 ൽ നടി ശാന്തി വില്യംസിനെ വിവാഹം കഴിച്ചു.[6] അവർക്ക് നാല് മക്കളുണ്ടായിരുന്നു. ഗുരുതരമായ ചില അർബുദങ്ങൾ കാരണം അദ്ദേഹം 56 ആം വയസ്സിൽ മരിച്ചു. ഫിലിമോഗ്രാഫിഛായാഗ്രഹണം
സംവിധാനം
കഥ
തിരക്കഥ
പരാമർശങ്ങൾ
ബാഹ്യ ലിങ്കുകൾ |
Portal di Ensiklopedia Dunia