ജുട്ടിജുട്ടി വടക്കേഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ഉപയോഗിച്ചുവരുന്ന ഒരു പാദരക്ഷയാണ്. പഞ്ചാബി ജുട്ടി എന്നും വിളിക്കാറുണ്ട്. ലെതർ കൊണ്ട് നിർമ്മിക്കുന്ന ജുട്ടി, സ്വർണ്ണം, വെള്ളി എന്നീ നിറത്തിൽ ആണ് സാധാരണയായി ഉണ്ടാവുക. റബർ നിർമിതമായ ജൂട്ടിയും ലഭ്യമാണ്. അമൃതസർ, പാട്യാല എന്നിവിടങ്ങളിൽ ആണ് ജുട്ടി വൻതോതിൽ നിർമിച്ച് വിദേശത്തേക്ക് കയറ്റിഅയക്കുന്നത്.[1][2][3] നിർമ്മാണരീതിയിലെ വ്യതിയാനം മൂലം പലരൂപത്തിൽ ഉണ്ടാവാറുണ്ട്. ഒരേ സമയം പുരുഷന്മാർക്കും സ്ത്രീകൾക്കും ഉപയോഗിക്കാവുന്നതാണ്. അറ്റം കൂർത്തതായി കാണപ്പെടുന്ന ജൂട്ടി ആണ് പുരുഷന്മാരുടെത്. കല്യാണം പോലെയുള്ള ആഘോഷങ്ങൾക്ക് വ്യത്യസ്തരീതിയിലുള്ള ജുട്ടിക്കൾ ലഭ്യമാണ്. പഞ്ചാബിലെ സ്ത്രീകളും പുരുഷന്മാരും ഒരേ പോലെ ഉപയോഗിച്ചുവരുന്നതാണ്.[4] പഞ്ചാബി നടോടിഗാനങ്ങളിൽ ജുട്ടിയെക്കുറിച്ച് വർണ്ണിക്കുന്ന വരികൾ : ജുട്ടി കസുരി പേരി ണ പൂരി ഹേ രബ്ബാ സനു ടർന്നാ പായ്, ജുട്ടി ലഗ്ടി വൈരിയാ മേരെ.[1] സമിന്ദർ, ചൌദരി, നവാബ്, ജഗിർദാർ, മഹാരാജാവ്, മാഹാറാണി എന്നിവരാണ് ജുട്ടി സാധാരണയായി ധരിച്ചിരുന്നത്. മുഘൾ രാജവംശം മുതൽക്ക് തന്നെ ജുട്ടി വളരെ പ്രശസ്തമായിരുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ ജുട്ടി വളരെ പ്രശസ്തമാണ്. നിറത്തിലും, നിർമ്മാണത്തിലും നേരിയ വ്യത്യാസം ഉണ്ടാവാറുണ്ട്. വില കൂടിയ സ്വർണ്ണനൂലുകളും വ്യത്യസ്ത നിറത്തിലുള്ള മുത്തുകൾ കൊണ്ടുമാണ് രാജകീയ രീതിയിലുള്ള ജുട്ടികൾ നിർമ്മാക്കുക. ഷെർവാണി, കുർത്ത-പൈജാമ എന്നിവയുടെ കൂടെയാണ് ജുട്ടി ധരിക്കാറ്. അവലംബം
പുറമെയുള്ള കണ്ണികൾJutti എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia