ജിസാറ്റ്-9
ജിസാറ്റ്-9 എന്നത് ജിഎസ്എൽവി റോക്കറ്റ് വഴി ഐഎസ്ആർഒ 2016 ൽ വിക്ഷേപിക്കാനായി ഒരുങ്ങുന്ന മൾട്ടിബാൻഡ് കമ്മ്യൂണിക്കേഷൻ ഒബ്സർവേഷൻ സാറ്റലൈറ്റ് ആണ്. എയർട്രാഫിക്ക് കണ്ട്രോൾ സംഘടനകൾ, സുരക്ഷാസേനകൾ എന്നിവർക്ക് ജിപിഎസ്സ് സേവനം നൽകുന്ന ഗഗൻ നാവിഗേഷൻ പെയ്‌ലോഡ് കൃത്രിമോപഗ്രഹം വഹിക്കും. ഗഗൻ എന്നത് ഇന്ത്യ പ്രാദേശികമായി വികസിപ്പിച്ച ജിപിഎസ് നാവിഗേഷൻ സിസ്റ്റമാണ്. കൃത്രിമോപഗ്രഹത്തിന് 12 വർഷത്തെ കാലാവധിയുണ്ട്.[3] കൃത്രിമോപഗ്രഹംജിസാറ്റ്-9 12 കെയു ട്രാൻസ്പോണ്ടറുകളും ഗഗൻ പെയ്ലോഡും വഹിക്കുന്നു. ഈ കൃത്രിമോപഗ്രഹം 2016 ജൂലൈയിൽ ജിഎസ്എൽവിലാണ് വിക്ഷേപിക്കാൻ തീരുമാനിച്ചത്. [1] കൃത്രിമോപഗ്രഹത്തിന് 2,330 കി.ഗ്രാം ലിഫ്റ്റ്ഓഫ് ഭാരമുണ്ട്. [4] കൃത്രിമോപഗ്രഹം പ്രദക്ഷിണസ്ഥലം നിലനിർത്താൻ ഇലക്ടിക്ക് പ്രൊപ്പൽഷൺ ഉപയോഗിക്കും. [1] പെയ്ലോഡ്കൃത്രിമോപഗ്രഹം അഹമ്മദാബാദിലെ സ്പേസ് ആപ്പ്ലിക്കേഷൻ സെന്ററിൽ നിർമ്മിച്ച ഗഗൻ പെയ്ലോഡും 12 കെയു ട്രാൻസ്പോണ്ടറുകളും വഹിക്കും. ഈ പെയ്‌ലോഡ് ആൻഡമാൻ നിക്കോബാർ ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളും. വിക്ഷേപണംജിഎസ്എൽവി റോക്കറ്റ് വഴി 2016 ൽ വിക്ഷേപിക്കാനായി ഒരുങ്ങുന്നു. [1][5] അവലംബം
|
Portal di Ensiklopedia Dunia