ജിഗെലു റാണി
2018-ൽ പുറത്തിറങ്ങിയ രംഗസ്ഥലം എന്ന തെലുഗു ചലച്ചിത്രത്തിലെ ഒരു പ്രശസ്ത ഗാനമാണ് "ജിഗെലു റാണി". ചന്ദ്രബോസ് ആണ് ഗാനം എഴുതിയിരിക്കുന്നത്. ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.[1] പൂജ ഹെഗ്‌ഡെയും രാം ചരനുമാണ് ഗാനരംഗത്തെ നയിക്കുന്നത്. 2018 മാർച്ച് 27 ന് പുറത്തിറങ്ങിയ ശബ്ദട്രാക്ക് ആൽബത്തിനൊപ്പം പ്രധാന സിംഗിൾ ആയി ഈ ഗാനം പുറത്തിറങ്ങി.[2] ഈ മ്യൂസിക് വീഡിയോ 2018 മാർച്ച് 27 ന് പുറത്തിറങ്ങി , 2021 ഒക്‌ടോബർ വരെ 160 ദശലക്ഷത്തിലധികം ആളുകൾ യൂട്യൂബിൽ കണ്ടു.[3] സംഗീത വീഡിയോപൂജ ഹെഗ്‌ഡെയും രാം ചരനുമാണ് ഗാനരംഗത്തെ നയിക്കുന്നത്. ഐറ്റം വേഷം അവതരിപ്പിക്കുന്ന പൂജ ഹെഗ്‌ഡെയുടെ ആദ്യത്തെ ഗാനമാണിത്. വളരെ പെട്ടെന്നുതന്നെ ഈ ഗാനം ജനപ്രീതിയാർജ്ജിച്ചു.[4] റിലീസ്ഗാനത്തിന്റെ ടീസർ 2018 ഏപ്രിൽ 2 ന് പുറത്തിറങ്ങി.[5] 2018 മാർച്ച് 15 ന് ഗാനം പുറത്തിറങ്ങി.[6] ഗാനത്തിന്റെ പൂർണ്ണ വീഡിയോ പതിപ്പ് 2018 മെയ് 13 ന് പുറത്തിറങ്ങി.[7] അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia