ജാസൺ
ഗ്രീക്ക് പുരാണത്തിൽ അർഗോനോട്ടുകളുടെ നേതാവ് എന്നതിനാൽ വളരെ പ്രശസ്തനാണ് ജാസൺ.സ്വർണ്ണതോൽ കണ്ടെത്താനായിരുന്നു ആ യാത്ര.ഇയോൽകോസിലെ ധർമ്മജ്ഞനായ രാജാവായ ഇസൺ(Aeson)ന്റെ മകനാണ് ജാസൺ.അദ്ദേഹം മീഡിയയെ വിവാഹം കഴിച്ചു.ഗ്രീക്ക് അജ്ഞാതവർഷങ്ങൾക്ക് 1100-800 BC മുൻപുള്ള വർഷങ്ങളിലാകാം അദ്ദേഹം ജീവിച്ചിരുന്നതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.ജാസണെ പറ്റി BC 300 ന് അടുപ്പിച്ചാണ് ആളുകൾ എഴുതികാണുന്നത്. വിവിധ ഗ്രീക്ക്-റോമൻ ക്ലാസിക്കുകളിൽ ജാസൺ പ്രത്യക്ഷപ്പെടുന്നുണ്ട്.ഇതിഹാസ കാവ്യമായ അർഗോനോട്ടിക്കയിലും ദുരന്ത കാവ്യമായ മീഡിയയിലും ജാസൺ പ്രത്യക്ഷപ്പെടുന്നവയാണ്. ആധുനിക കാലത്തും ജാസൺന്റെ കഥ കടന്ന് വരുന്നുണ്ട്.1963ലെ ചലച്ചിത്രമായ ജാസൺ ആൻഡ് അർഗോനോട്ട്സ്, 2000ൽ ടി.വി മിനിസീരീസായ ജാസൺ ആൻഡ് അർഗോനോട്ട്സ് എന്നതിലും ജാസൺ പ്രധാന കഥാപാത്രമായ ബ്രിട്ടീഷ് ടി.വി.സീരീസ് അറ്റ്ലാന്റൈീസ് തുടങ്ങി ധാരാളം പരിപാടികളിൽ ജാസൺ കടന്ന് വന്നിട്ടുണ്ട്.സ്ലൊവെനിയയിലെ തലസ്ഥാനമായ ല്ജുബ്ല്ജന(Ljubljana) നഗരത്തിന്റെ സ്ഥാപകൻ അദ്ദേഹമാണെന്ന് കരുതുന്നു .[1] പഴയനിയമത്തിലെ അപ്പോക്രിഫ വിഭാഗത്തിൽ പെടുന്ന ചില ഗ്രന്ഥങ്ങളാണ് മക്കബായരുടെ പുസ്തകങ്ങൾ.[2] സൈറീൻകാരനായ ജാസൺ എന്നയാൾ അഞ്ചു വാല്യങ്ങളായി എഴുതിയ ചരിത്രത്തിന്റെ സംഗ്രഹം എന്ന നിലയിലാണ് 2 മക്കബായർ എഴുതപ്പെട്ടിരിക്കുന്നത്. ജാസണോ അയാളുടെ കൃതിയോ മറ്റൊരിടത്തും പരാമർശിക്കപ്പെടുന്നില്ല. എബ്രായ ബൈബിളായ തനക്കിൽ ഉൾപ്പെടാത്ത ഈ കൃതി യഹൂദവിശുദ്ധലിഖിതങ്ങളുടെ പുരാതന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിന്റെ ഭാഗമാണ്. ഗ്രന്ഥങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia